16 April 2024, Tuesday

Related news

March 25, 2024
March 6, 2024
February 25, 2024
February 14, 2024
February 10, 2024
February 9, 2024
February 5, 2024
January 23, 2024
January 18, 2024
January 14, 2024

ഇന്ദിരാഭായി ചാക്കോ അമേരിക്കയില്‍ നിര്യാതയായി

Janayugom Webdesk
പടിഞ്ഞാറെക്കല്ലട
October 28, 2021 10:22 pm

അയിത്തോട്ടുവ കീടമനയില്‍ ഇന്ദിരാഭായി ചാക്കോ(84) ന്യൂയോര്‍ക്കില്‍ അന്തരിച്ചു. ഡാണപ്പൂര്‍ ഈസ്‌റ്റേണ്‍ റെയില്‍വേ ആശുപത്രിയില്‍ ഗ്രേഡ് വണ്‍ നഴ്‌സായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് അമേരിക്കയിലേക്ക് കുടിയേറി. പരേതരായ കീടമന ശങ്കരപ്പിള്ളയുടെയും ഗൗരിയമ്മയുടെയും മകളാണ്. 

പടിഞ്ഞാറെ കല്ലടയിലെ സാമൂഹ്യപരിഷ്‌ക്കരണ രംഗത്ത് ഏറെ ശ്രദ്ധേയമായ പങ്ക് വഹിച്ച കുടുംബമാണ് പരേതയുടേത്. കല്ലട വലിയപള്ളിയ്ക്കായി സ്ഥലം ഏറ്റെടുത്ത് നല്‍കുന്നത് മുതല്‍ നിര്‍മ്മാണത്തില്‍ വരെ നിര്‍ണായക പങ്ക് വഹിച്ച ആളാണ് അന്ന് വില്ലേജ് ഓഫീസര്‍ പദവി കൂടി വഹിച്ചിരുന്ന പരേതയുടെ പിതാവ്. ഇതിന് പുറമെ ശാസ്താംകോട്ടയിലെ ഈപ്പന്‍മെമ്മോറിയല്‍ സ്‌കൂളിനായും അദ്ദേഹം അക്ഷീണം പ്രവര്‍ത്തിച്ചു. ഇവിടെയും ഭൂമി ഏറ്റെടുത്ത് നല്‍കാനും സ്‌കൂളിന്റെ മുന്നോട്ടുള്ള ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു. നാട്ടിലെ ക്രിസ്ത്യന്‍ സമൂഹത്തെ മുഖ്യധാരയിലെത്തിക്കാന്‍ പ്രദേശത്തെ പുരാതന നായര്‍ പ്രമാണി കുടുംബമായ പരേതയുടെ കുടുംബം എന്നും മുന്നിലുണ്ടായിരുന്നു. 

ഭര്‍ത്താവ് കൊച്ച് ചാക്കോ ബീഹാറിലെ പാറ്റ്‌നയില്‍ ഈസ്റ്റേണ്‍ റയില്‍വേ അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസറായിരുന്നു. മക്കള്‍ അനില്‍, ബോബി. മരുമക്കള്‍ ക്രിസ്റ്റി, ഷീന, ചെറുമക്കള്‍ അലക്‌സ്, കിമ്മി, സ്‌റ്റെഫാനി, ഷാന്‍. സഹോദരങ്ങള്‍ വിദ്യാധരന്‍പിള്ള, ശ്യാമള ഫിലിപ്പ്, പരേതരായ സരസ്വതിയമ്മ, ഭാസ്‌കരന്‍പിള്ള, ലീലാമണി,

സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ച ന്യൂയോര്‍ക്കിലെ ന്യൂ ഹൈഡ് പാര്‍ക്കിലുള്ള പാര്‍ക്ക് ഫ്യൂണറല്‍ ചാപ്പലില്‍ നടക്കും. പ്രാര്‍ത്ഥനാചടങ്ങുകള്‍ തിങ്കളാഴ്ച ചെറി ലൈനിലുള്ള സെന്റ് ഗ്രിഗോറിയസ് പള്ളിയില്‍ നടക്കുമെന്നും ബന്ധുക്കള്‍ അറിയിച്ചു.

Eng­lish Sum­ma­ry : indi­ra bhai chacko passed away in america

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.