ഏകദിന വനിതാ ക്രിക്കറ്റ് ലോകകപ്പിനുള്ള മത്സരക്രമം പുറത്തുവിട്ട് ഐസിസി. ഇന്ത്യയും ശ്രീലങ്കയും വേദിയാകുന്ന ലോകകപ്പിലെ ഉദ്ഘാടന മത്സരം സെപ്റ്റംബര്‍ 30ന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കും. സെപ്റ്റംബര്‍ 30ന് ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഇന്ത്യ‑പാക് ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം ഒക്ടോബര്‍ അഞ്ചിന് കൊളംബോയില്‍ നടക്കും. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയ്ക്ക് ന്യൂസിലാന്‍ഡ് ആണ് ആദ്യ എതിരാളി. പാകിസ്ഥാന്റെ എല്ലാ മത്സരങ്ങളും കൊളംബോയില്‍ നടക്കും. ഇന്ത്യ‑പാക് സംഘര്‍ഷത്തെ തുടര്‍ന്നാണ് പാകിസ്ഥാന്റെ മത്സരങ്ങള്‍ ഹൈബ്രിഡ് മോഡലിലക്കിയത്.
ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം, ഗുവാഹട്ടിയിലെ എസിഎ സ്റ്റേഡിയം, ഹോല്‍ക്കര്‍ സ്‌റ്റേഡിയം(ഇന്‍ഡോര്‍), എസിഎ‑വിഡിസിഎ സ്റ്റേഡിയം(വിശാഖപട്ടണം), കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയം എന്നിവയാണ് വേദികള്‍. 12 വര്‍ഷത്തിന് ശേഷമാണ് വനിതാ ലോകകപ്പിന് ഇന്ത്യ വേദിയാകുന്നത്. ഒന്നാം സെമി പോരാട്ടം ഒക്ടോബര്‍ 29ന് ഗുവാഹട്ടിയില്‍ നടക്കും. പാകിസ്ഥാന്‍ യോഗ്യത നേടിയാല്‍ പോരാട്ടം കൊളംബോയിലേക്ക് മാറും. രണ്ടാം സെമി ഒക്ടോബര്‍ 30ന് ബംഗളൂരുവില്‍ അരങ്ങേറും. ഫൈനല്‍ പോരാട്ടം നവംബര്‍ രണ്ടിന് നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.