ഇന്തോനേഷ്യയില്‍ ഭൂചലനം

Web Desk
Posted on September 20, 2019, 2:09 pm

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ കിഴക്കന്‍ ജാവയില്‍ ഭൂചലനം. റിക്ചര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി. സുനാമി സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ടുബാനില്‍ നിന്ന് 56 കിലോമീറ്റര്‍ അകലെയുള്ള സമുദ്രനിരപ്പില്‍ നിന്ന് 656 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ആദ്യ ചലനത്തിന് ശേഷം ഏഴ് മിനിറ്റ് പിന്നിട്ടപ്പോള്‍ തീവ്രത ആറ് രേഖപ്പെടുത്തിയ മറ്റൊരു ചലനവുമുണ്ടായി.