Thursday
12 Dec 2019

ഇന്തോനേഷ്യന്‍ ഓപ്പൺ സൂപ്പര്‍ സീരീസ്; പി വി സിന്ധു ഫൈനലില്‍

By: Web Desk | Saturday 20 July 2019 6:45 PM IST


ഇന്തോനേഷ്യന്‍ ഓപ്പൺ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ പി വി സിന്ധു പ്രവേശിച്ചു. ചൈനയുടെ ചെന്‍ യു ഫെയിയെയാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധു തോല്‍പ്പിച്ചത്. സ്കോര്‍ 21- 19.

അവസാന പോയിന്‍റ് വരെ ഒന്നാം ഗെയിം ഒപ്പത്തിനൊപ്പമായിരുന്നു. രണ്ടാം ഗെയിമില്‍ 44 എന്ന പോയിന്റ് വരെ ഒപ്പം പൊരുതിയെങ്കിലും പിന്നീട് സിന്ധു ആധിപത്യം പുലര്‍ത്തുകയായിരുന്നു. ജാപ്പനീസ് നാലാം സീഡായ അകാനെ യമഗുച്ചിയാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി. സിന്ധുവിന്റെ ആദ്യ ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ ഫൈനലാണിത്.

 

You May Also Like This: