June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

ഇന്തോനേഷ്യയിലുണ്ടായ ഭൂചലനം : മരണം 56 ആയി

By Janayugom Webdesk
January 17, 2021

ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തില്‍ മണസംഖ്യ 56 ആയി ഉയര്‍ന്നു. തകര്‍ന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്​ടങ്ങള്‍ക്കിടയില്‍നിന്ന്​ കൂടുതല്‍ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി സുലവേസി ദ്വീപിലെ മാമുജു നഗരത്തിലും പരിസരത്തുമാണ്​ ഭൂചലനമുണ്ടായത്. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങളും വീടുകളും തകര്‍ന്നുവീണിരുന്നു. നഗരത്തില്‍ വൈദ്യുത, ടെലിഫോണ്‍ ബന്ധം പുനസ്​ഥാപിച്ചുവരികയാണ് ഇപ്പോള്‍.

ഭൂചലനത്തില്‍ ആയിരക്കണക്കിന്​ പേര്‍ക്ക്​ വീടില്ലാതാകുകയും 800ഓളം പേര്‍ക്ക്​ പരിക്കേല്‍ക്കുകയും ചെയ്​തു. നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രികളില്‍ ചികിത്സയിലാണ്​ കഴിയുന്നത്. മാമുജുവില്‍ 47 പേരും മജേനെയില്‍ ഏഴുപേരുമാണ്​ മരിച്ചതെന്ന്​ ദേശീയ ദുരന്ത നിവാരണ ഏജന്‍സി വക്താവ്​ പറഞ്ഞു.

415 വീടുകളാണ്​ മ​ജേനെയില്‍ തകര്‍ന്നത്​. 15,000 പേര്‍ക്കാണ്​ ഇതോടെ വീട്​ നഷ്ടമായിരിക്കുന്നത്​. ഏജന്‍സി പ്രദേശത്ത്​ പരിശോധന നടത്തി വരികയാണ്​. മൂന്നുലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരമാണ്​ മാമുജു. ഇവിടെ ഗവര്‍ണറുടെ ഓഫിസും ഷോപ്പിങ്​ മാളും ഹോട്ടലുകളുമെല്ലാം നിലംപൊത്തിയിരുന്നു.

Eng­lish Sum­ma­ry : Indone­sia earth­quake death toll ris­es to 56

You may also like this Video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.