രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇന്‍ഡോര്‍; മുംബൈ 49-ാമത്‌

Web Desk
Posted on March 08, 2019, 4:13 pm

മുംബൈ: ഇന്ത്യയിലെ  ഏറ്റവും വൃത്തിയുള്ള നഗരമെന്ന ബഹുമതി മധ്യപ്രദേശിലെ ഇന്‍ഡോറിന്‌. ഏറ്റവും വൃത്തിയുള്ള തലസ്‌ഥാന നഗരമായി തെരഞ്ഞെടുക്കപ്പെട്ടത്‌ ഭോപ്പാലാണ്‌.
കേന്ദ്ര ഭവന-നഗരകാര്യ മന്ത്രാലയം നല്‍കുന്ന സ്വച്‌ഛ്‌ സര്‍വേക്ഷന്‍ അവാര്‍ഡ്‌ കഴിഞ്ഞ ബുധനാഴ്‌ചയാണു രാഷ്‌ട്രപതി സമ്മാനിച്ചത്‌. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ 18-ാം സ്‌ഥാനത്തായിരുന്ന മുംബൈ, ഇക്കുറി 49-ാം സ്‌ഥാനത്താണ്‌. അയല്‍നഗരമായ താനെ 40-ാം സ്‌ഥാനത്തുനിന്ന്‌ 57-ാം സ്‌ഥാനത്തേക്കും താഴ്‌ന്നു.
അതേസമയം, കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ഒമ്ബതാം സ്‌ഥാനത്തായിരുന്ന നവി മുംബൈ ഇക്കുറി നില മെച്ചപ്പെടുത്തി ഏഴാം സ്‌ഥാനത്തേക്ക്‌ ഉയര്‍ന്നു.