23 April 2024, Tuesday

Related news

April 23, 2024
April 1, 2024
March 19, 2024
March 7, 2024
February 25, 2024
February 19, 2024
February 9, 2024
January 30, 2024
January 30, 2024
January 14, 2024

ഇന്ദ്രാണി മുഖർജി ജയിലില്‍ നിന്ന് നാളെ പുറത്തിറങ്ങും

Janayugom Webdesk
ന്യൂഡല്‍ഹി
May 19, 2022 6:51 pm

ഷീന ബോറ വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ ഇന്ദ്രാണി മുഖർജി നാളെ ജയില്‍ മോചിതയാകും. കഴിഞ്ഞ ദിവസം സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.

രണ്ട് ലക്ഷം രൂപയാണ് ഇവരുടെ ജാമ്യത്തിനായി സുപ്രീം കോടതി വിധിച്ചത്. മോചനത്തിനായി സെഷൻസ് കോടതിയിലെ നടപടിക്രമങ്ങൾ പൂർത്തിയായതാണ് റിപ്പോര്‍ട്ട്. ജാമ്യത്തുക നൽകാൻ സുപ്രീംകോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. കേസിൽ ആറ് വർഷത്തിലേറെയായി ഇന്ദ്രാണി മുഖർജി ജയിലിൽ കഴിയുകയാണ്.

ദീര്‍ഘകാലം ജയിലില്‍ കഴിഞ്ഞതിനാല്‍ ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ജാമ്യം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞു. 2012ല്‍ ആദ്യ വിവാഹത്തിലെ മകളായ ഷീന ബോറയെ ആസൂത്രണം ചെയ്ത് കൊലപ്പെടുത്തി എന്ന കേസാണ് ഇന്ദ്രാണി മുഖര്‍ജിക്കെതിരെ ചുമത്തിയിരിക്കുന്നത്.

രണ്ടാം ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുടെയും അദ്ദേഹത്തിന്റെ മുന്‍ ഭാര്യയുടെയും മകനായ രാഹുല്‍ മുഖര്‍ജിയുമായുള്ള മകളുടെ ബന്ധത്തെ തുടര്‍ന്നാണ് കൊലപാതകം എന്നും ആരോപണം ഉയര്‍ന്നിരുന്നു. മുന്‍ ഭര്‍ത്താവ് സഞ്ജയ് ഖന്ന, ഡ്രൈവര്‍ ശ്യാംവര്‍ റായ് എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഇന്ദ്രാണി മുഖര്‍ജി മകളെ കൊലപ്പെടുത്തിയെന്നാണ് കേസ്.

Eng­lish summary;Indrani Muk­er­jea to be released tomor­row after SC grants bail

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.