26 March 2024, Tuesday

Related news

March 26, 2024
March 21, 2024
March 14, 2024
March 14, 2024
March 14, 2024
March 14, 2024
March 9, 2024
February 21, 2024
February 17, 2024
February 3, 2024

പുതിയ വേഷപ്പകർച്ചയിൽ ഇന്ദ്രൻസ്: സ്റ്റേഷൻ 5 പ്രദർശനത്തിനെത്തുന്നു

Janayugom Webdesk
October 9, 2021 4:37 pm

ഇന്ദ്രന്‍സ് തികച്ചും വ്യത്യസ്തമായ വേഷത്തില്‍ എത്തുന്ന ’ സ്‌റ്റേഷന്‍ 5 ’ പ്രദര്‍ശനത്തിനു തയ്യാറായി. കഴിഞ്ഞ ദിവസം രഞ്ജി പണിക്കർ, ജോയ് മാത്യു, റഫീക് അഹമ്മദ് എന്നിവർ ചേർന്ന് പുറത്തിറക്കിയ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ തന്നെ ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. വിവാദപരമായ പ്രമേയമാണ് ഉള്ളടക്കമെന്ന് സൂചന നൽകുന്നു ടൈറ്റിൽ പോസ്റ്റർ. ഇപ്പോഴിതാ ഇന്ദ്രൻസിൻ്റെ ഗെറ്റപ്പ് സ്റ്റിൽ പുറത്തു വിട്ടിരിക്കയാണ് അണിയറക്കാർ. ചേവമ്പായി എന്ന ശക്തമായ കഥാപാത്രമാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി.എ.മായ നിർമ്മിച്ച്, പ്രശാന്ത് കാനത്തൂർ സംവിധാനം ചെയ്യുന്ന ’ സ്‌റ്റേഷന്‍ 5 ‘ൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പ്രയാണാണ്.

’ തൊട്ടപ്പന്‍ ’ ഫെയിം പ്രിയംവദ കൃഷ്ണനാണ് നായിക. ഡയാന ഹമീദും ശക്തമായ കഥാപാത്രമായി എത്തുന്നു. സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂർ,രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, വിനോദ് കോവൂര്‍, ഐ.എം.വിജയന്‍, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്‍, ശിവന്‍ കൃഷ്ണന്‍കുട്ടി നായര്‍, ജെയിംസ് ഏലിയ, മാസ്റ്റര്‍ ഡാവിന്‍ചി, പളനിസാമി, ഷാരിന്‍, ജ്യോതി ചന്ദ്രന്‍, ദേവി കൃഷ്ണ, പ്രിയ ഹരീഷ്, ഗിരീഷ് കാറമേൽ എന്നിങ്ങനെ അഭിനേതാക്കളുടെ വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്. റഫീഖ് അഹമ്മദ്, ഹരിലാല്‍ രാജഗോപാല്‍, പ്രകാശ് മാരാര്‍ എന്നിവരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നതും സംവിധായകന്‍ പ്രശാന്ത് കാനത്തൂരാണ്. കെ.എസ്.ചിത്ര, നഞ്ചമ്മ, വിനോദ് കോവൂര്‍, കീര്‍ത്തന ശബരീഷ്, ശ്രീഹരി എന്നിവരാണ് പാടിയത്. രചനയും ഛായാഗ്രഹണവും പ്രതാപ് നായരും , ഷലീഷ് ലാല്‍ ചിത്രസംയോജനവും നിർവഹിക്കുന്നു. വാർത്താ വിതരണം സി.കെ.അജയ് കുമാർ.

ENGLISH SUMMARY:Indrans new film poster released
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.