ബരീന്‍ ഘോഷിനൊപ്പം ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടവരില്‍ ഇന്ദുഭൂഷണ് എന്നൊരു വിദ്യാര്‍ത്ഥി ഉണ്ടായിരുന്നു. ആ യുവാവ് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണ് കേസില്‍ കുടുങ്ങിയത്. ബരീന്‍ ഘോഷിന്റെ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച വിപ്ലവകാരിയായിരുന്നു ഇന്ദുഭൂഷണ്. ആന്തമാനില്‍ ആ യുവാവിനനുഭവിക്കേണ്ടിവന്നത് കടുത്ത പീഡനങ്ങളായിരുന്നു. ദിവസം പന്ത്രണ്ടും പതിന്നാലും മണിക്കൂര്‍ നേരത്തെ കഠിനാധ്വാനം. അതിനാല്‍ ആരോഗ്യം നിശേഷം തകരുകയും ക്ഷയരോഗബാധിതനാവുകയും ചെയ്തു. എന്നിട്ടും വിശ്രമിക്കാനവസരം നല്‍കിയില്ല. എഴുന്നേറ്റു നില്ക്കാന്പോലും ശേഷിയില്ലാതെ അവശനായി കഴിഞ്ഞിരുന്ന ആ യുവാവിന് ജയിലധികൃതര്‍ നല്കിയ ശിക്ഷ ഏത് ശിലാഹൃദയത്തേയും അലിയിക്കുന്നതരത്തിലുള്ളതായിരുന്നു. എണ്ണയാട്ടുന്ന ചക്കുകുറ്റിക്കു ചുറ്റും നടക്കുന്ന കാളയെ നുകത്തില്‍ നിന്നും അഴിച്ചുമാറ്റി, പകരം ഇന്ദുവിനെ കെട്ടി ചുറ്റിക്കുകയായിരുന്നു ജയിലധികൃതരുടെ പതിവ്. രാവിലെ മുതല്‍ സന്ധ്യവരെ ഒരേപോലെ വട്ടംചുറ്റല്‍! ഒടുവില്‍ മരണംകൊണ്ടു മാത്രമേ തനിക്ക് ഈ പീഡനത്തില്‍ നിന്നും മോചനം ലഭിക്കുകയുള്ളുവെന്നു മനസിലാക്കിയ ഇന്ദുഭൂഷണ് ഒരു രാത്രിയില്‍ ജയിലറയിലെ ജനലഴികളില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയാണുണ്ടായത്.
ദേശബന്ധു സി ആര് ദാസ്
അലിപ്പൂര്‍ ഗുഢാലോചനക്കേസില്‍ പ്രതികള്‍ക്കുവേണ്ടി ഹാജരായത് കല്‍ക്കത്തയിലെ പ്രസിദ്ധ ബാരിസ്റ്ററും ദേശീയ നേതാക്കളില്‍ പ്രമുഖനുമായിരുന്ന സി ആര് ദാസ് (ചിത്തരഞ്ജന് ദാസ്) ആയിരുന്നു. 1922 ല്‍ ഗയയില്‍ വച്ച് ചേര്‍ന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനത്തില്‍ അധ്യക്ഷ സ്ഥാനം അലങ്കരിച്ചത് അദ്ദേഹമായിരുന്നു. ഒരു മികച്ച അഭിഭാഷകനെന്നനിലയ്ക്ക് ലക്ഷങ്ങള്‍ പ്രതിഫലം ലഭിച്ചിരുന്ന വക്കീല്‍ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. 1920 ല്‍ ഗാന്ധിജി നയിച്ച നിസഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുക്കാനാണ് സി ആര് ദാസ് സ്വന്തം ജോലി ഉപേക്ഷിച്ചത്. ഒപ്പം കല്‍ക്കത്തയിലെ കൊട്ടാര സദൃശമായ ഭവനം ദേശീയ പ്രസ്ഥാനത്തിന് വിട്ടുകൊടുക്കുകയാണുണ്ടായത്. അദ്ദേഹത്തോടുള്ള ആദരവുകൊണ്ട് ജനങ്ങള്‍ ബഹുമാനപൂര്‍വം ‘ദേശബന്ധു’ എന്ന വിശേഷണം ചേര്‍ത്താണ് വിളിച്ചിരുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം കല്‍ക്കത്തയില്‍ സ്ഥാപിച്ച തീവണ്ടി എന്ജിന് നിര്‍മ്മാണശാലയ്ക്ക് ‘ചിത്തരഞ്ജന് ലോക്കോമോട്ടീവ്’ എന്ന് നാമകരണം ചെയ്തതും അവിടെ നിര്‍മ്മിക്കപ്പെട്ട ആദ്യത്തെ തീവണ്ടി ഏന്‍ജിന്‍ ‘ദേശബന്ധു’ എന്ന പേര് നല്കിയതും സി ആര് ദാസിനോടുള്ള ആദരസൂചകമായിട്ടും ആ മഹാന്റെ സേവനങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ടുമാണെന്ന് മനസിലാക്കാം. ഭാരത് മാതാ അസോസിയേഷന് ഈ കാലഘട്ടത്തില്‍ തെക്കേ ഇന്ത്യയില്‍ രൂപപ്പെട്ട വിപ്ലവകാരികളുടെ ഒരു സംഘടനയായിരുന്നു
‘ഭാരത് മാതാ അസോസിയേഷന്’.
സ്വദേശി പ്രസ്ഥാനവുമായി ബന്ധപ്പെട്ട് തൂത്തുക്കുടിയിലൊരു കപ്പല്‍ കമ്പിനി സ്ഥാപിച്ചിരുന്ന വി ഒ ചിദംബരം പിള്ളയായിരുന്നു ഈ പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍. ‘കപ്പലോട്ടിയ മന്നന്’ എന്ന പേരിലാണ് ചിദംബരം പിള്ള അറിയപ്പെടുന്നത്. ഈ സംഘടനയുടെ ആസ്ഥാനം ചെങ്കോട്ടയായിരുന്നു. ഇതിന്റെ പ്രധാന പ്രവര്‍ത്തകരായ രണ്ടുപേരില്‍ ഒരാള്‍ പുനലൂര്‍ ഫോറസ്റ്റ് ഓഫീസ് ജീവനക്കാരനായിരുന്ന വാഞ്ചി അയ്യരും മറ്റൊരാള്‍ നീലകണ്ഠ ബ്രഹ്മചാരിയുമായിരുന്നു. കൊല്ലത്തും പുനലൂരിലും ഈ സംഘടനയുടെ പ്രവര്‍ത്തനം വ്യാപിച്ചിരുന്നു. ചിദംബരം പിള്ളക്ക് പ്രചോദനമായത് ബിപിന്‍ ചന്ദ്രപാലായിരുന്നു.
ചിദംബരം പിള്ള ജയിലില്‍
വിദേശ വസ്തുക്കള്‍ ബഹിഷ്കരിക്കാനും സ്വദേശി പ്രസ്ഥാനത്തില്‍ സജീവമായി പങ്കാളികളാകാനും ജനങ്ങളെ ചിദംബരം പിള്ള ആഹ്വാനം ചെയ്യുകയും ജനങ്ങള്‍ അതിന് തയ്യാറായാല്‍ 90 ദിവസംകൊണ്ട് ബ്രിട്ടീഷ് കാട്ടാളന്മാരെ കെട്ടുകെട്ടിക്കാന്‍ കഴിയുമെന്നും ഇന്ത്യ സ്വതന്ത്രയാകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. അതൊരു സമരാഹ്വാനമാണെന്നും ജനങ്ങള്‍ ഇളകിവശായിരിക്കയാണെന്നും ലഹള നടക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുനെല്‍വേലി കളക്ടര്‍ ആഷ് ചിദംബരം പിള്ളയെയും കൂട്ടുകാരന് സുബ്രഹ്മണ്യശിവത്തെയും ജയിലിലടയ്ക്കാന്‍ ഉത്തരവിട്ടു. ജയിലില്‍ അവര്‍ രണ്ടുപേരും അതി കഠിനമായ പീഡനങ്ങള്‍ക്ക് വിധേയമായി. അതിനിടയില്‍ അദ്ദേഹത്തിന്റെ സ്വദേശി നാവിഗേഷന്‍ കമ്പനിയെ ബ്രിട്ടീഷുകാര്‍ തല്ലിത്തകര്‍ത്തുകളഞ്ഞു. വാഞ്ചി അയ്യരുടെ ആത്മഹത്യ ആ സംഭവങ്ങള്‍ സംഘടനാ പ്രവര്‍ത്തകരെ വല്ലാതെ രോഷംകൊള്ളിച്ചു. കളക്ടറായ ആഷിനെ ഇല്ലാതാക്കുവാനുള്ള തീരുമാനം വാഞ്ചി അയ്യര്‍ സ്വയം ഏറ്റെടുത്തു. 1911 ജൂണ്‍ 11ന് ആഷും കുടുംബവും കൊടൈക്കനാലിലേക്കുള്ള യാത്രയ്ക്കിടയില്‍ അയ്യരുടെ തോക്കിനിരയാവുകയും കൈയില്‍ നീട്ടിപ്പിടിച്ച തോക്കുമായി നില്ക്കുന്ന അയ്യരെ കീഴടക്കാന്‍ ശ്രമിക്കുന്ന പൊലീസുകാരെയുമാണ് ജനങ്ങള്‍ കണ്ടത്. പൊലീസ് അദ്ദേഹത്തെ കീഴടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അയ്യര്‍ സ്വയം വെടിവച്ചു ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ സംഭവങ്ങള്‍ നടന്നത് തിരുനെല്‍വേലിയിലെ മണിയാച്ചി എന്ന സ്ഥലത്തുവച്ചായിരുന്നതിനാല് ഈ സംഭവത്തെ ‘മണിയാച്ചി കൊലക്കേസ്’ എന്നും അറയപ്പെടുന്നു. മണിയാച്ചി റയില്‍വേ സ്റ്റേഷന്റെ പേര് പിന്നീട് ‘വാഞ്ചി മണിയാച്ചി’ എന്ന് പുനര്‍നാമകരണം ചെയ്യുകയുണ്ടായി.
ആന്ധ്രാ കേസരി കോടതിയില്‍
വിപ്ലവകാരികള്‍ക്കായി കേസ് വാദിച്ചത് ‘ആന്ധ്രാ കേസരി’ എന്നറിയപ്പെട്ടിരുന്ന ആന്ധ്രാപ്രദേശുക്കാരനും പില്ക്കാലത്തു അവിഭക്ത മദ്രാസ് സംസ്ഥാനത്തിന്റെയും ആന്ധ്രാപ്രദേശിന്റെയും മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ടി പ്രകാശം ആയിരുന്നു. വാഞ്ചി അയ്യരുടെയും മറ്റും കേസ് കേട്ടത് മറ്റൊരു കോണ്‍ഗ്രസ് പ്രസിഡന്റും മലയാളിയുമായ സര് സി ശങ്കരന് നായരായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.