25 March 2025, Tuesday
KSFE Galaxy Chits Banner 2

രാജ്യത്തെ വ്യാവസായിക വളര്‍ച്ച ഇടിഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
June 12, 2024 9:04 pm

രാജ്യത്തിന്റെ വ്യാവസായികോല്പാദന വളര്‍ച്ചാ നിരക്ക് കൂപ്പുകുത്തി. ഏപ്രിലില്‍ അഞ്ച് ശതമാനമായി വളര്‍ച്ചാനിരക്ക് ഇടിഞ്ഞു. മൂന്നുമാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഫെബ്രുവരിയില്‍ 5.6 ശതമാനം വളര്‍ച്ചയും മാര്‍ച്ചില്‍ 5.4 ശതമാനം വളര്‍ച്ചയും രേഖപ്പെടുത്തിയിരുന്നു. 

നിര്‍മ്മാണ മേഖലയില്‍ നേരിട്ട പ്രതിസന്ധിയാണ് വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചത്. ഖനന‑വൈദ്യുത മേഖലയില്‍ നേരിയ വളര്‍ച്ച രേഖപ്പെടുത്തി. 2024 ജനുവരിയിലാണ് ഇതിന് മുമ്പ് വളര്‍ച്ച ഗണ്യമായി ഇടിഞ്ഞത്. അന്ന് 4.2 ശതമാനമായിരുന്നു രേഖപ്പെടുത്തിയത്. 

അതേസമയം രാജ്യത്ത് ചില്ലറ പണപ്പെരുപ്പം നേരിയ തോതില്‍ കുറഞ്ഞുവെന്ന് ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. മേയ് മാസം പണപ്പെരുപ്പം 4.75 ശതമാനമായി. ഏപ്രിലില്‍ 4.83 ആയിരുന്നു രേഖപ്പെടുത്തിയത്. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഏപ്രിലില്‍ 8.70 ആയിരുന്നത് കഴിഞ്ഞ മാസം 8.69 ശതമാനമായി കുറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

Eng­lish Summary:Industrial growth in the coun­try has fallen
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.