Web Desk

ന്യൂഡൽഹി:

January 30, 2021, 9:22 pm

വ്യാവസായിക ഉല്പാദനം 1.3 ശതമാനം ഇടിഞ്ഞു

Janayugom Online

ഇന്ത്യയിലെ എട്ട് പ്രധാന വ്യവസായങ്ങളുടെ ഉത്പാദനം ഡിസംബറിൽ 1.3 ശതമാനം ഇടിഞ്ഞു. കൽക്കരി, അസംസ്കൃത ഇന്ധനം, പ്രകൃതിവാതകം, റിഫൈനറി, വളം, സ്റ്റീൽ, സിമന്റ്, വൈദ്യുതി എന്നീ പ്രമുഖ വ്യവസായങ്ങളുടെ ഉല്പാദനത്തിലാണ് ഇടിവുണ്ടായിരിക്കുന്നത്. തുടർച്ചയായ കണക്കുകൾ അനുസരിച്ച് നവംബറിലെ ഇടിവ് 1.4 ശതമാനമായിരുന്നു. കൽക്കരി, വൈദ്യുതി വ്യവസായത്തിൽ മാത്രമാണ് നേരിയ ഉല്പാദന വർധനയുണ്ടായത്.

കൽക്കരി മേഖലയിൽ 2.2, വൈദ്യുതി മേഖലയിൽ 2.7 ശതമാനം വീതം വർധന രേഖപ്പെടുത്തി. പ്രകൃതിവാതക മേഖലയിൽ 7.2, അസംസ്കൃത ഇന്ധന വ്യവസായങ്ങളിൽ 3.6, റിഫൈനറികളിൽ 2.8 ശതമാനം വീതം ഇടിവുണ്ടായി. വളം, സിമന്റ് ഉല്പാദന മേഖലയിൽ യഥാക്രമം 7.2, 2.9 ശ‍തമാനം വീതവും ഇടിവ് രേഖപ്പെടുത്തി. തുടർച്ചയായ മൂന്ന് മാസങ്ങളിൽ പ്രമുഖ വ്യവസായ ഉല്പാദനത്തിൽ ഇടിവുണ്ടാകുന്നുവെന്നത് സമ്പദ്ഘടനയിൽ നല്ല സൂചനകളല്ല നല്കുന്നത്.

ENGLISH SUMMARY: Indus­tri­al out­put fell 1.3 percent

YOU MAY ALSO LIKE THIS VIDEO