September 28, 2022 Wednesday

വ്യാവസായിക ഉല്പാദന നിരക്ക് 16.7 ശതമാനമായി കുറഞ്ഞു

Janayugom Webdesk
ന്യൂ‍ഡൽഹി
May 13, 2020 9:45 pm

കൊറോണ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിൽ രാജ്യത്തെ വ്യാവസായിക ഉല്പാദന നിരക്ക് 16.7 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ എട്ട് വർഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തിയതെന്ന് ബ്ലൂം ബർഗ് റിപ്പോർട്ട് ചെയ്യുന്നു. ഖനനം, ഉല്പാദനം, വൈദ്യുതി തുടങ്ങിയ മേഖലകളിലെ വളർച്ചയിലാണ് ഗണ്യമായ ഇടിവ് ഉണ്ടായത്.

2011-12 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ വർഷം മാർച്ചിൽ വ്യാവസായിക ഉല്പാദന നിരക്കിൽ 3.1 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു. 2019 മാർച്ചിൽ വൈദ്യുതി ഉല്പാദനത്തിൽ 2.2 ശതമാനം വളർച്ച രേഖപ്പെടുത്തിയപ്പോൾ 2020 മാർച്ചിൽ 6.8 ശതമാനം കുറവ് രേഖപ്പെടുത്തി. ഖനന മേഖലയിൽ 0.8 ശതമാനം വളർച്ച ഉണ്ടായി. നിക്ഷേപത്തിന്റെ അളവുകോലായ മൂലധന ഉല്പന്നങ്ങളുടെ ഉല്പാദനത്തിൽ 35.6 ശതമാനം കുറവാണ് ഉണ്ടായത്.

പ്രാഥമിക ഉല്പന്നങ്ങളുടെ ഉല്പാദന നിരക്കിൽ 3.1 ശതമാനം, ഇന്റർ മീഡിയറ്റ് ഉൽപ്പന്നങ്ങളിൽ 18.5 ശതമാനം, അടിസ്ഥാന സൗകര്യം, നിർമ്മാണ സാമഗ്രികൾ എന്നിവയുടെ ഉല്പാദനത്തിൽ 23.8 ശതമാനം കുറവുമാണ് രേഖപ്പെടുത്തിയത്. ഉപഭോക്തൃ ഉല്പന്നങ്ങളുടെ ഉല്പാദനത്തിൽ 33.1 ശതമാനം കുറവുണ്ടായതായും റിപ്പോർട്ട് പറയുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.