മിത്തല്‍ സഹോദരന്‍ ബോസ്‌നിയയില്‍ അറസ്റ്റില്‍

Web Desk
Posted on July 24, 2019, 11:54 am

സരായേവോ : മിത്തല്‍ സഹോദരന്‍ ബോസ്‌നിയയില്‍ അറസ്റ്റില്‍. പ്രമുഖ ഉരുക്കുവ്യവസായി ലക്ഷ്മി മിത്തലിന്റെ സഹോദരനും വ്യവസായിയുമായ പ്രമോദ് മിത്തല്‍ അറസ്റ്റില്‍. തിങ്കളാഴ്ച ബോസ്‌നിയയില്‍ നിന്നാണ് പ്രമോദ് മിത്തലിനെ അറസ്റ്റ് ചെയ്തത്. അധികാര ദുര്‍വിനിയോഗം, വഞ്ചന എന്നീ കുറ്റങ്ങള്‍ ആരോപിച്ചായായിരുന്നു അറസ്റ്റ് .

പ്രമോദ് മിത്തലിന് പങ്കാളിത്തമുള്ള ലൂക്കാവക്കിലെ കോക്കിങ് പ്ലാന്റുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലാണ് അറസ്റ്റ്. കമ്പനിയുടെ ജനറല്‍ മാനേജര്‍ പരമേശ് ഭട്ടാചാര്യയേയും ഒരു സൂപ്പര്‍വൈസറി ബോര്‍ഡംഗത്തേയും അറസ്റ്റ് ചെയ്തു. 20 കോടിയോളം രൂപയുടെ ക്രമക്കേടാണ് ഇവര്‍ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. ബുധനാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കും.

കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ പ്രമോദുള്‍പ്പെടെയുള്ളവര്‍ക്ക് 45 കൊല്ലം വരെ ജയില്‍ ശിക്ഷ ലഭിക്കും. പ്രമോദ് മിത്തലിന് ബാല്‍ക്കന്‍സില്‍ അനവധി കമ്പനികളുണ്ട്. ഇന്ത്യയില്‍ സാമ്ബത്തിക ക്രമക്കേട് കേസില്‍ പ്രമോദ് മിത്തലിനെ ജാമ്യത്തില്‍ പുറത്ത് വരാന്‍ സഹായിച്ചത് ലക്ഷ്മി മിത്തലായിരുന്നു.