Janayugom Online
infant death

നവജാതശിശുവിന്റെ ശവശരീരം കണ്ടെത്തി

Web Desk
Posted on December 07, 2018, 9:01 pm

തൊടുപുഴ: വണ്ടിപ്പെരിയാര്‍ ചോറ്റുപാറ പെരിയാര്‍ കൈത്തോട്ടില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോട് കൂടിയാണ് വണ്ടിപെരിയാര്‍ സെന്റ്. ജോസഫ് സ്‌കൂളിന് സമീപത്ത് നിന്ന് മൂന്ന് ദിവസം മാത്രം പ്രായമുള്ള പൂര്‍ണ്ണവളര്‍ച്ചയെത്തിയ പെണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുന്നത്.
സമീപത്തെ ഹോട്ടലിലെ തൊഴിലാളിയാണ് കമഴ്ന്ന് കിടക്കുന്ന നിലയില്‍ നവജാത ശിശുവി നെ കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. പിന്നീട് കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തുകയും മൃതദേഹം പുറത്തടുത്തു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ശരീരം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. മൃതശരീരം
തോട്ടില്‍ കിടക്കുന്നതറിഞ്ഞ് പ്രദേശത്തെ നിരവധി ആളുകളാണ് തടിച്ചുകൂടിയത്.
എട്ട് വര്‍ഷം മുമ്പ് സമാനമായ രീതിയില്‍ വണ്ടിപ്പെരിയാറില്‍ നവജാത ശിശുവിന്റെ ശവശരീരം കണ്ടെത്തിയിരുന്നു.