മുലപ്പാല്‍ തൊണ്ടയില്‍ക്കുരുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

Web Desk
Posted on June 07, 2018, 1:45 pm

കോട്ടയം: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. കടുത്തുരുത്തിയില്‍ ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. പാൽ നൽകുന്നതിനിടെ അമ്മയും കുഞ്ഞും ഉറങ്ങിപ്പോയതാണു പ്രശ്നമെന്നു പ്രാഥമിക നിഗമനം. കുട്ടിയെ ഉടന്‍ തന്നെ കടുത്തുരുത്തിയിലെ സ്വകാര്യ ആശുപത്രിയിലും മുട്ടുചിറയിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. പൂഴിക്കുന്നേല്‍ അനീഷ്‌ രേണുക ദമ്പതികളുടെ മകളാണ് മരിച്ചത്.