ഗാന്ധിനഗർ: രാജ്യത്ത് ശിശുമരണ നിരക്ക് ദിനം പ്രതി വർദ്ധിക്കുമ്പോൾ സംഭവത്തോട് കണ്ണടയ്ക്കുകയാണ് മോഡി സർക്കാർ. രാജസ്ഥാനിലെ കോട്ടയിലെ ശിശുമരണത്തിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകളും ആശുപത്രികളുടെ ശോചനീയാവസ്ഥയെ കുറിച്ചുമെല്ലാം റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.. പേഷകാഹാര കുറവും ഒപ്പം മാസം തികയാതെയുള്ള പ്രസവവുമാണ് മരണസംഖ്യ വര്‍ദ്ധിക്കാന്‍ കാരണമായതെന്നാണ് പ്രാധമിക വിലയിരുത്തല്‍. അഹമ്മദാബാദ് സിവില്‍ ആശുപത്രിയില്‍ 85 ഉം രാജകോട്ട് സിവില്‍ ആശുപത്രിയില്‍ 111 ഉം കുഞ്ഞുങ്ങള്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
മറ്റു ആശുപത്രികളിലും സമാനമായ ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗുജറാത്ത് ഉള്‍പ്പെടെ ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് പോഷകാഹര വിതരണം ഒപ്പം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ നടത്തിപ്പ് പൂര്‍ണ പരാജയമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. രാജ്യത്ത് ശിശുമരണം ദിനംപ്രതി വര്‍ധിച്ച് വരുമ്പോഴും ഇത് സംബന്ധിച്ച് ഒരു തരത്തിലുള്ള പ്രതികരണവും ബിജെപി സര്‍ക്കാരില്‍ നിന്നും ഉണ്ടായിട്ടില്ല.
കോട്ട ശിശുമരണത്തെ കുറിച്ച് അനവേഷണസംഘത്തിന്റഎ റിപ്പോർട്ട് പുറത്തു വന്നിരുന്നു. ഒരു സാധാരണ ആശുപത്രിയിലുണ്ടായിരിക്കേണ്ട പ്രാഥമിക സജ്ജീകരണങ്ങള്‍ പോലും കോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൈപ്പോതെര്‍മിയ(ശരീരത്തിലെ ചൂട് അതിവേഗം നഷ്ടപ്പെടുന്ന അവസ്ഥ)യാണ് കോട്ടയിലെ ശിശുമരണത്തിന് കാരണം. രാജസ്ഥാനിലെ അതിശൈത്യം മൂലം കുട്ടികളുടെ ശരീരത്തിലെ താപനില അപകടകരമാം വിധത്തില്‍ കുറയുമ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതില്‍ ആശുപത്രി അധികൃതര്‍ പരാജയപ്പെട്ടു. അത്യാവശ്യം ഉണ്ടായിരിക്കേണ്ട ജീവന്‍രക്ഷാ ഉപകരണങ്ങള്‍ പോലും ആശുപത്രിയില്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
you may also like this video
English summary: infant death gujrath government
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.