7 November 2024, Thursday
KSFE Galaxy Chits Banner 2

Related news

October 4, 2024
October 4, 2023
August 28, 2023
August 28, 2023
August 28, 2023
August 28, 2023
July 29, 2023
June 28, 2023
June 10, 2023
June 8, 2023

ശിശുമരണങ്ങള്‍ കൂടുതല്‍ യുപിയില്‍

Janayugom Webdesk
കൊല്‍ക്കത്ത
November 28, 2021 9:03 pm

ഇന്ത്യയില്‍ ശിശുമരണനിരക്ക് കുറയ്ക്കുന്നതില്‍ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ചില സംസ്ഥാനങ്ങളില്‍ ഇപ്പോഴും വര്‍ധനവ് തുടരുകയാണെന്ന് റിപ്പോര്‍ട്ട്.2019നും 2021 ഇടയില്‍ ജനിച്ച ഓരോ 1000 കുഞ്ഞുങ്ങളിലും 35 ശിശുക്കള്‍ ഒരു വയസിനു മുമ്പേ തന്നെ മരിച്ചതായി ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇത് ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവംകൊണ്ട് മാത്രമല്ല മറിച്ച് പോഷകാഹാരക്കുറവും ശുചിത്വമില്ലായ്മയും മൂലമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 

കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ ശരാശരി ശിശുമരണനിരക്കില്‍ കുറവ് വന്നെങ്കിലും ഉത്തര്‍ പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ഇപ്പോഴും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ജനിച്ച് 28 ദിവസം കഴിയുന്നതിനു മുമ്പേ ആയിരത്തില്‍ 50 കുഞ്ഞുങ്ങളാണ് ഉത്തര്‍ പ്രദേശില്‍ മരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ബിഹാറിലിത് 47 ആണ്. ഛത്തീസ്ഗഢ് (44), മധ്യ പ്രദേശ് (41) എന്നിവയാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ള സംസ്ഥാനങ്ങള്‍. ഉത്തരാഖണ്ഡില്‍ 28 ദിവസത്തിനുള്ളിലും അഞ്ച് വയസിനുള്ളിലും മരിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 

സിക്കിം, പുതുച്ചേരി, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കുറവ് ശിശുമരണ നിരക്ക്. രാജ്യത്തെ ശരാശരി ശിശുമരണനിരക്ക് (28 ദിവസത്തിനു മുമ്പുളള മരണം) 2015–16 വര്‍ഷങ്ങളില്‍ ഓരോ ആയിരത്തിലും 30 ആയിരുന്നെങ്കില്‍ 2019–21 വര്‍ഷത്തിത് 25 ആയി കുറഞ്ഞിരുന്നു. മേഘാലയ, മണിപ്പൂര്‍, ആന്‍ഡമാന്‍ നിക്കോബാര്‍, ത്രിപുര, ഹരിയാന എന്നിവ ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങള്‍ ശിശുമരണനിരക്ക് കുറയ്ക്കുന്നതില്‍ പുരോഗതി കൈവരിച്ചു.
eng­lish summary;Infant mor­tal­i­ty high in UP
you may also like this video;

TOP NEWS

November 7, 2024
November 7, 2024
November 7, 2024
November 7, 2024
November 7, 2024
November 7, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.