രാജ്യത്ത് കൊറോണ (കോവിഡ് 19) വൈറസ് ഭീതി പടരുന്നതിനിടെ കുതിരപ്പനിയും. ഗുജറാത്ത്– രാജസ്ഥാൻ അതിർത്തി മേഖലയിലെ സന്തരാംപുർ പ്രദേശത്താണ് ഗ്ലാൻഡർ പകർച്ചവ്യാധി റിപ്പോർട്ട് ചെയ്തത്. വളർത്തുമൃഗങ്ങളുമായുള്ള സമ്പർക്കത്തിലൂടെയും രോഗം പകരാനുള്ള സാധ്യതയുള്ളതിനാൽ അധികൃതർ നിരീക്ഷണം ഊർജിതമാക്കിയിട്ടുണ്ട്.
കുതിരകളില്‍ വളരെ വേഗത്തില്‍ വായുമാര്‍ഗം പരക്കുന്ന സൂക്ഷ്മാണു മനുഷ്യനിലേക്കു പകരാനുള്ള സാധ്യതയും കൂടുതലാണ്. എന്നാല്‍ കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും മനുഷ്യമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അതേസമയം ഗ്ലാന്‍ഡര്‍ സൂക്ഷ്മാണു കാരണം കുതിരകളും കഴുതകളും ചത്തിരുന്നു. മറ്റു വളര്‍ത്തുമൃഗങ്ങളിലേക്കും രോഗം പടരാം.
ആദ്യം വൈറസ് ബാധിച്ച കുതിരയെ ഉടമസ്ഥൻ അബ്ദുൽ സത്താർ പഠാൻ സന്തരാംപുര്‍ മൃഗാശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ കുതിര ചികിത്സയ്ക്കിടെ ചത്തതോടെയാണു രോഗം സംശയിച്ചത്. പരിശോധനയില്‍ സൂക്ഷ്മാണുവിന്റെ സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഈ സമയത്താണ് മറ്റ് കുതിരകളിലും പരിശോധന നടത്തിയത്. രോഗസാന്നിധ്യം കണ്ടതിനെത്തുടർന്ന് നാല് കുതിരകളെ കുത്തിവച്ചു കൊന്നു. സംഭവത്തിനുശേഷം, സന്തരാംപുര്‍, തഹ്സിൽ എന്നിവിടങ്ങളിൽ നിന്നുള്ള കുതിരകളും കഴുതകളും ഉൾപ്പെടെ 176 മൃഗങ്ങളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ കുതിരപ്പനി കാരണം വളര്‍ത്തു മൃഗങ്ങളെ സംസ്ഥാനാതിര്‍ത്തി വഴി കൊണ്ടുവരുന്നതും വില്‍ക്കുന്നതും മധ്യപ്രദേശ്, ഗുജറാത്ത് സര്‍ക്കാരുകള്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരോധിച്ചിരുന്നു.
English Summary; Infected with Glanders virus
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.