July 2, 2022 Saturday

Latest News

July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022
July 2, 2022

വിലക്കയറ്റവും തൊഴിലില്ലായ്മയും രാജ്യം പട്ടിണിയിലേക്ക്

Janayugom Webdesk
January 15, 2020

പൗരത്വ ഭേദഗതി ഉൾപ്പടെയുള്ള വിഷയങ്ങളിൽ മോഡി സർക്കാർ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ രാജ്യത്തെ ജനങ്ങൾ കൊടും പട്ടിണിയിലേയ്ക്കെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം പച്ചക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ പാവപ്പെട്ടവന് അപ്രാപ്യമാകുന്ന വിധത്തിൽ വർധിക്കുന്നു. പയറുവർഗങ്ങളുടെ വില സമീപഭാവിയിൽ കുറയില്ലെന്ന കമ്പോള വിദഗ്ധർ വിലയിരുത്തൽ കഴിഞ്ഞ ദിവസം ജനയുഗം റിപ്പോർട്ട് ചെയ്തിരുന്നു.

ഈ അവസ്ഥ കുടുംബ ബജറ്റിന്റെ താളം തെറ്റിക്കുന്നുവെന്ന് മാത്രമല്ല രാജ്യത്ത് പട്ടിണി മരണങ്ങളും വർധിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഉപ്പ്,മുളക്, റൊട്ടി എന്നിവ കഴിച്ചാണ് ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിലെ ബുണ്ടേൽക്കണ്ഡ് മേഖലയിലെ പാവപ്പെട്ട ജനങ്ങൾ ദിവസങ്ങൾ തള്ളിനീക്കുന്നതെന്ന് പ്രദേശവാസിയായ സായന്തൻ ബേര പറയുന്നു. കടലയുടെ ഇല (ചന്ന ഇലകൾ) കഴിച്ചാണ് പലരും ഈ മേഖലയിൽ വിശപ്പടക്കുന്നത്. ഝാർഖണ്ഡിലെ ആദിവാസി മേഖലയിലെ ആളുകളും സമാന അവസ്ഥയാണ് നേരിടുന്നത്. ഝാർഖണ്ഡിൽ നടക്കുന്ന പട്ടിണി മരണങ്ങൾ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടാറില്ല. മഹാരാഷ്ട്രയിലെ സോളാപ്പൂരിലെ ബീഡി തൊഴിലാളികളും അന്നത്തിനായി കേഴുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. പരിഹാരമില്ലാതെ തുടരുന്ന തൊഴിലില്ലായ്മയാണ് പട്ടിണിയുടെ ആക്കം കൂട്ടുന്നതിനുള്ള മുഖ്യകാരണം. ഇതിന് പുറമേയാണ് ശരവേഗത്തിലുള്ള വിലക്കയറ്റവും. ഡിസംബർ മാസത്തെ കണക്കുകൾ പ്രകാരം പച്ചക്കറികളുടെ വില 60.5 ശതമാനം വർധിച്ചു.

പയറുവർഗങ്ങളുടെ വിലയിൽ 15.4 ശതമാനവും സുഗന്ധ ദ്രവ്യങ്ങളുടെ വിലയിൽ 5.8 ശതമാനവും വില വർധിച്ചു. മുട്ടയുടെ വിലയിൽ 8.8 ശതമാനം വർധനയുണ്ടായി. മാംസത്തിന്റെ 9.6 ശതമാനം വർധിച്ചു. പാവപ്പെട്ടവന് അന്നം മുട്ടുന്ന അവസ്ഥയിലാണ് വില വർധിക്കുന്നത്. കുടംബങ്ങളുടെ പ്രതിമാസ ചെലവിൽ 7.5 ശതമാനം വർധനയുണ്ടായി. തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞ ആറുവർഷത്തിനിടെയുള്ള ഏറ്റവും ഗണ്യമായ വിലക്കയറ്റം സാധാരണക്കാരന് താങ്ങാൻ കഴിയാത്ത അവസ്ഥയിലേയ്ക്കാണ് ഉയരുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ തൊഴിലില്ലായ്മ ഏഴ് ശതമാനമായി വർധിച്ചു. ഡിസംബർ മാസത്തിൽ 7.6 ശതമാനമായി വർധിച്ചു. അടുത്ത വർഷവും ഇത് രൂക്ഷമാകുമെന്നാണ് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ റിപ്പോർട്ടിൽ പറയുന്നത്. നിലവിൽ രാജ്യത്തെ­­ 7.3 കോടി ജനങ്ങൾ പൂർണമായും തൊഴിലില്ലാത്തവരാണ്. ഈ പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം രൂക്ഷമാക്കുന്ന അഥവാ പാവപ്പെട്ടവനെ ആത്മഹത്യയിലേയ്ക്ക് നയിക്കുന്ന നയങ്ങളാണ് സ്വീകരിക്കുന്നതെന്ന് വിദേശ ക്രെഡിറ്റ് റേറ്റിങ് ഏജൻസികളുടെ റിപ്പോർട്ടുകൾ അവലംബിച്ച് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. പ്രതിവർഷം ഒരു കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും നല്ല ദിനങ്ങൾ ( അച്ഛേ ദിൻ) വാഗ്ദാനം ചെയ്തുമാണ് 2014ൽ മോഡി സർക്കാർ അധികാരത്തിൽ എത്തിയത്. എന്നാൽ ഹിന്ദു രാഷ്ട്രമെന്ന സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിനുള്ള തീരുമാനങ്ങളാണ് മോഡി സർക്കാർ നടപ്പാക്കുന്നത്. ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ വർഗീയ വിഷം ചീറ്റുന്ന പൗരത്വ നിയമങ്ങളാണ് മോഡി സർക്കാർ അത്യുൽസാഹത്തോടെ നടപ്പാക്കുന്നത്.

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.