റെജി കുര്യന്‍

ന്യൂഡല്‍ഹി:

November 16, 2020, 10:54 pm

രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമാകും

Janayugom Online

റെജി കുര്യന്‍

രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമാകും. മൊത്ത വില സൂചിക എട്ടു മാസത്തെ ഉയര്‍ന്ന നിരക്കിലെന്നു കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട ഒടുവിലത്തെ കണക്കുകളില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പൂജ്യമായിരുന്ന മൊത്ത വിലസൂചിക ഈ മാസം 1.48 ശതമാനത്തിലേക്കാണ് കുതിച്ചത്. കഴിഞ്ഞ മാസം ഇത് 1.32 ശതമാനമായിരുന്നു. നിര്‍മ്മിത വസ്തുക്കളുടെ വിലയിലാണ് വര്‍ധനവു ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു. ഇതിനു പുറമെ രാജ്യത്തെ ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റം 6.37 ശതമാനം വര്‍ധിച്ചതായും സര്‍ക്കാര്‍ നേരത്തെ പുറത്തുവിട്ടകണക്കുകളിലുണ്ട്.

വിലക്കയറ്റം സാധാരണ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പച്ചക്കറികളുടെ വിലയില്‍ 25.23 ശതമാനവും ഉരുളക്കിഴങ്ങിന്റെ വിലയില്‍ 107.7 ശതമാനവുമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. ഉള്ളിയുടെയും തക്കാളിയുടെയും വില കൈപൊള്ളുന്ന തരത്തിലാണ് കൂടിയത്. ഉപഭോക്തൃ വില സൂചിക പ്രകാരം രാജ്യത്തെ വിലക്കയറ്റം 7.61 ശതമാനമാണെന്നു സര്‍ക്കാര്‍ കഴിഞ്ഞയാഴ്ച പുറത്തിറക്കിയ കണക്കുകളില്‍ പറയുന്നു.

ENGLISH SUMMARY: Infla­tion in the coun­try Will be extreme

YOU MAY ALSO LIKE THIS VIDEO