റെജി കുര്യന്‍

ന്യൂഡല്‍ഹി

September 14, 2021, 10:53 pm

മൊത്തവില സൂചികയിലെ പണപ്പെരുപ്പം ഉയര്‍ന്നു

Janayugom Online

പെട്രോള്‍-ഡീസല്‍ ഉള്‍പ്പെടെയുള്ളവയുടെ വില കുതിച്ചതോടെ രാജ്യത്തെ മൊത്തവില സൂചികയില്‍ വര്‍ധന. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തു വിട്ട കണക്കുകളിലാണ് മൊത്ത വില സൂചിക രണ്ടക്കത്തില്‍ തുടരുന്നതായി വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യത്ത് വ്യാവസായികമായി നിര്‍മ്മിക്കുന്ന ഉല്പന്നങ്ങളുടെ വിലയിലാണ് കുതിപ്പുണ്ടായിരിക്കുന്നത്. കഴിഞ്ഞ മൊത്ത വില സൂചിക 11.39 ശതമാനമാണെന്ന കണക്കുകളാണ് പുറത്തു വന്നിരിക്കുന്നത്. ഊര്‍ജ്ജം, ഇന്ധന മേഖലകളില്‍ എല്‍പിജിക്ക് 48.1 ശതമാനവും പെട്രോളിന് 61.5 ശതമാനവും ഡീസലിന് 50.7 ശതമാനവുമാണ് വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഇതിന് ആനുപാതികമായി വ്യവസായ നിര്‍മ്മാണ മേഖലയിലെ മൊത്ത വിലസൂചികയിൽ കുതിച്ചു കയറ്റമാണുണ്ടായത്. ഇന്ധനത്തിന്റെയും ഊര്‍ജ്ജത്തിന്റെയും വിലക്കയറ്റം ഇതര മേഖലകളിലും വിലക്കയറ്റത്തിന് ഇടയാക്കി.

ഭക്ഷ്യ എണ്ണയുടെ വിലയില്‍ 35 ശതമാനവും ബേസിക് മെറ്റലുകള്‍ക്ക് 20 ശതമാനവുമാണ് വിലവര്‍ധന. ടെക്‌സ്റ്റൈല്‍, കെമിക്കല്‍ തുടങ്ങിയവയുടെ വിലയിലും വര്‍ധനവാണ് കാണിക്കുന്നത്. ഭക്ഷ്യോല്പന്നങ്ങളുടെ വിലയില്‍ ഓഗസ്റ്റില്‍ 5.3 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. അതേസമയം ചില്ലറവില പണപ്പെരുപ്പം 5.59 ശതമാനത്തില്‍ നിന്നും 5.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

 

Eng­lish Summary:Bribery: Water Author­i­ty exec­u­tive engi­neer arrested

 

You may like this video also