18 April 2024, Thursday

പണപ്പെരുപ്പം സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിക്കുന്നു

Janayugom Webdesk
കൊച്ചി
October 19, 2021 8:08 pm

പണപ്പെരുപ്പതോത് ഉയരുന്നത് മൂലം ഇന്ത്യയിൽ സ്വർണത്തിന് ഡിമാന്റ് വർധിക്കുന്നതായി വേൾഡ് ഗോൾഡ് കൗൺസിൽ റിപ്പോർട്ട്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെന്ന പോലെ ഇന്ത്യയിലും നിക്ഷേപകർ പണപ്പെരുപ്പത്തിനെതിരെയുള്ള മികച്ച മാർഗമായി സ്വർണത്തെ കണക്കാക്കുന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്. പണപ്പെരുപ്പം ഓരോ ശതമാനം ഉയരുമ്പോഴും സ്വർണത്തിനുള്ള ആവശ്യം ഇന്ത്യയിൽ 0.6 ശതമാനം വീതമാണ് ഉയരുന്നത്. ഇന്ത്യയിലെ സ്വർണത്തിന്റെ ആവശ്യം സംബന്ധിച്ച് 1990 മുതൽ 2020 വരെയുള്ള മൂന്നു ദശാബ്ദത്തെ സ്ഥിതിവിവരക്കണക്കുകൾ വിശകലനം ചെയ്തു കൊണ്ട് വേൾഡ് ഗോൾഡ് കൗൺസിൽ പുറത്തു വിട്ട ഇന്ത്യൻ സ്വർണ ഡിമാന്റിനു പിന്നിലുള്ള ഘടകങ്ങളെ കുറിച്ചുള്ള റിപ്പോർട്ടാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

വരുമാനം, സ്വർണ വില നിലവാരം, സർക്കാർ ലെവികൾ എന്നിവയാണ് ഉപഭോക്താക്കളുടെ സ്വർണ ആവശ്യത്തെ സ്വാധീനിക്കുന്ന മൂന്നു ഘടകങ്ങൾ. മൊത്തം ദേശീയ വരുമാനത്തിൽ ഓരോ ശതമാനം വർധനവുണ്ടാകുമ്പോഴും സ്വർണത്തിനുള്ള ആവശ്യം 0. 9 ശതമാനം വർധിക്കും. രൂപയുടെ അടിസ്ഥാനത്തിൽ സ്വർണ വിലയിൽ ഓരോ ശതമാനം വർധനവുണ്ടാകുമ്പോഴും ആവശ്യം 0. 4 ശതമാനം കണ്ട് ഇടിയാറുമുണ്ട്. ഇറക്കുമതി നികുതിയും മറ്റ് നികുതികളും ദീർഘകാലാടിസ്ഥാനത്തിൽ സ്വർണത്തിന്റെ ആവശ്യത്തെ ബാധിക്കാറുണ്ട്. സ്വർണ വിലയിൽ പൊടുന്നനെയുണ്ടാകുന്ന മാറ്റങ്ങൾ ഹ്രസ്വകാല ആവശ്യത്തേയും തുടർച്ചയായ മാറ്റങ്ങൾ ദീർഘകാല ആവശ്യത്തേയും ബാധിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
eng­lish summary;Inflation increas­es demand for gold
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.