Site iconSite icon Janayugom Online

പണപ്പെരുപ്പം: നേരിയ കുറവ്

ഉപഭോക്തൃവില സൂചിക (സിപിഐ) യെ അടിസ്ഥാനപ്പെടുത്തിയുള്ള ചില്ലറ വില പണപ്പെരുപ്പം മേയില്‍ 7.04 ശതമാനമായി കുറഞ്ഞു. ഏപ്രില്‍ മാസത്തില്‍ എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്കായ 7.79 ശതമാനമായിരുന്നു പണപ്പെരുപ്പം. കേന്ദ്ര സ്ഥിതിവിവര മന്ത്രാലയമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കഴിഞ്ഞ വര്‍ഷം മേയില്‍ ചില്ലറ വില്പന പണപ്പെരുപ്പം 6.3 ശതമാനമായിരുന്നു. തുടര്‍ച്ചയായ 32 മാസമായി പണപ്പെരുപ്പം ആര്‍ബിഐയുടെ ഇടക്കാല ലക്ഷ്യമായ നാലു ശതമാനത്തിന് മുകളിലാണ്. അഞ്ച് മാസമായി പണപ്പെരുപ്പം ആറ് ശതമാനത്തിനു മുകളിലാണെന്നതും ആശങ്കപ്പെടുത്തുന്നതാണ്.

അതേസമയം പണപ്പെരുപ്പെത്തില്‍ ഇടിവുണ്ടായെങ്കിലും ആര്‍ബിഐ പലിശ നിരക്കുകളില്‍ തുടരുന്ന വര്‍ധനവില്‍ കാര്യമായ സ്വാധീനം ചെലുത്തില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഭക്ഷ്യ വസ്തുക്കളുടെ പണപ്പെരുപ്പം കഴിഞ്ഞ മാസം 7.77 ശതമാനമാണ്.

ഇത് അതിനു തൊട്ടു മുമ്പുള്ള മാസത്തെ നിരക്കായ 8.31 ശതമാനത്തേക്കാള്‍ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തേക്കുള്ള പണപ്പെരുപ്പ നിരക്ക് നേരത്തെ പ്രവചിച്ചിരുന്നു 5.7 ശതമാനത്തില്‍ നിന്ന് ആര്‍ബിഐ 6.7 ശതനമാനമായി ഉയര്‍ത്തിയിരുന്നു.

Eng­lish summary;Inflation: Slight decline

You may also like this video;

Exit mobile version