മൊത്തവില സൂചിക (ഡബ്ല്യുപിഐ) അടിസ്ഥാനമാക്കിയുള്ള ജനുവരിയിലെ പണപ്പെരുപ്പം 2.03ശതമാനമായി ഉയർന്നു. ഡിസംബറിൽ ഇത് 1.22 ശതമാനമായിരുന്നു. കേന്ദ്ര വാണിജ്യ‑വ്യവസായ മന്ത്രാലയമാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞവർഷം ഇതേകാലയളവിൽ 3.52 ആയിരുന്നു വിലക്കയറ്റം. ഭക്ഷ്യവസ്തുക്കളെ അപേക്ഷിച്ച് നിർമാണമേഖലയിലെ വിലക്കയറ്റമാണ് മൊത്തവിലയെ ബാധിച്ചത്. നിർമാണ വസ്തുക്കൾ, ഇന്ധനം, ഊർജം എന്നിവയുടെ വിലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്.
ENGLISH SUMMARY: Inflation was 2.03 per cent
YOU MAY ALSO LIKE THIS VIDEO