പണപ്പെരുപ്പം 14 മാസത്തെ ഉയര്‍ന്ന നിലവാരത്തില്‍

Web Desk
Posted on June 14, 2018, 10:12 pm

ന്യൂഡല്‍ഹി: മൊത്തവില പണപ്പെരുപ്പം 14 മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി.
പെട്രോള്‍, ഡീസല്‍ എന്നിവയ്ക്കുപുറമെ പച്ചക്കറി വിലയും ഉയര്‍ന്നതാണ് പണപ്പെരുപ്പം 4.43 ശതമാനത്തിലെത്താനിടയാക്കിയത്.

മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രിലില്‍ 3.18 ശതമാനമായിരുന്നു. കഴിഞ്ഞവര്‍ഷം മെയില്‍ 2.26 ശതമാനമായിരുന്നു പണപ്പെരുപ്പം. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുപ്രകാരം ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ 1.60 ശതമാനമണ് വര്‍ധനവുണ്ടായിട്ടുള്ളത്. പച്ചക്കറിവില 2.51ശതമാനവും ഉയര്‍ന്നു.