22 April 2024, Monday

Related news

November 10, 2023
April 17, 2023
March 11, 2023
October 9, 2022
May 22, 2022
April 13, 2022
September 23, 2021
September 4, 2021

ആദായ നികുതി പോര്‍ട്ടലിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ഇന്‍ഫോസിസ്

Janayugom Webdesk
ബംഗളൂരു
September 23, 2021 8:03 pm

ആദായ നികുതി പോര്‍ട്ടലിലെ ഭൂരിപക്ഷം പ്രശ്‌നങ്ങളും പരിഹരിച്ചെന്ന് ഇന്‍ഫോസിസ്. ഇതുവരെ 1.5 കോടി പേര്‍ റിട്ടേണ്‍ സമര്‍പ്പിച്ചുവെന്നും ഇന്‍ഫോസിസ് വ്യക്തമാക്കി. 

നികുതിദായകര്‍ പോര്‍ട്ടല്‍ ഉപയോഗിക്കുന്നതില്‍ ക്രമാനുഗതമായ വര്‍ധന രേഖപ്പെടുത്തുന്നുണ്ട്. ഇതുവരെ മൂന്ന് കോടി പേര്‍ പോര്‍ട്ടലിലേക്ക് എത്തുകയും വിജയകരമായ ഇടപാടുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ചില ഉപയോക്താക്കൾക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ഇന്‍ഫോസിസ് അറിയിച്ചു. 

പ്രശ്‌നം പരിഹരിക്കാന്‍ ഇന്‍ഫോസിസ് പ്രതിജ്ഞാബദ്ധമാണ്. ആദായനികുതി പോര്‍ട്ടലിലെ പ്രശ്‌നം പരിഹരിക്കുന്നതിനായി 750 പേരെ നിയോഗിച്ചിട്ടുണ്ട്. ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് പിഴവുകള്‍ പരിഹരിക്കുമെന്നും കമ്പനി വ്യക്തമാക്കി. സെപ്റ്റംബര്‍ 15നകം ആദായ നികുതി പോര്‍ട്ടലിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്‍ഫോസിസിന് അന്ത്യശാസനം നല്‍കിയിരുന്നു.ഈ വിഷയത്തില്‍ ആര്‍എസ്എസ് മുഖമാസിക ഇന്‍ഫോസിസിനെതിരെ രംഗത്തെത്തിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.

Eng­lish Sum­ma­ry : infos­ys cleared prob­lems in income tax portal

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.