February 4, 2023 Saturday

Related news

October 23, 2022
October 2, 2022
September 25, 2022
September 19, 2022
August 10, 2022
January 25, 2022
January 21, 2022
January 19, 2022
January 19, 2022
January 19, 2022

കോവിഡ് 19 പരത്താൻ ആഹ്വാനം; ഇന്‍ഫോസിസ് ജീവനക്കാരൻ അറസ്റ്റില്‍

Janayugom Webdesk
ബാംഗ്ലൂര്‍
March 28, 2020 8:57 am

കൊറോണ വൈറസ് ദിനം പ്രതി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വൈറസ് പരത്താൻ ആഹ്വാനം ചെയ്ത യുവാവ് അറസ്റ്റില്‍. ബാംഗ്ലൂര്‍ നിവാസിയായ മുജീബ് മൊഹമ്മദ്‌ എന്ന യുവാവാണ് തന്റെ ഫെയ്സ്ബുക്കിലൂടെ വൈറസ് പരത്താൻ പോസ്റ്റിട്ടത്.

‘നമുക്ക് കൈകള്‍ കോര്‍ക്കാം, പുറത്ത് പോയി പൊതുസ്ഥലത്ത് തുമ്മുക. അങ്ങനെ വൈറസിനെ പരത്തുക. കുറഞ്ഞത് 700 പേര്‍ക്കെങ്കിലും രോഗം നല്‍കി 17 പേരെയെങ്കിലും കൊലപ്പെടുത്തുക’ എന്നായിരുന്നു ഇയാള്‍ ഫെയ്സ്ബുക്കിലൂടെ പറഞ്ഞത്.

ഇയാല്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ബാംഗ്ലൂര്‍ ജോയിന്റ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ അറിയിച്ചിട്ടുണ്ട്. ഇന്‍ഫോസിസ് ജീവനക്കാരനാണ് ഇയാള്‍. പോസ്റ്റിനെ തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്ന് കമ്പനി പിരിച്ചുവിട്ടതായും ഇത്തരം പ്രവര്‍ത്തികളെ കമ്പനി പ്രോത്സാഹിപ്പിക്കില്ലെന്നും ഇൻഫോസിസ് ട്വിറ്ററിലൂടെ കുറിച്ചു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.