Janayugom Online
Brett Kavanaugh

ബ്രെറ്റ് കവ്നു: ലൈംഗിക ആരോപണത്തിനിടെ ഇന്ന് വോട്ടെടുപ്പ്

Web Desk
Posted on September 29, 2018, 12:10 am

ബ്രെറ്റ് കവ്നു സെനറ്റ് ജുഡീഷ്യറി കമ്മിറ്റി മുമ്പാകെ പ്രതിജ്ഞ ചൊല്ലിയപ്പോൾ 

വാഷിഗ്ടൺ:വെള്ളിയാഴ്ച യു എസ് സുപ്രീം കോടതിയിലേക്ക് പ്രാഥമിക തെരഞ്ഞെടുപ്പിനെ നേരിടുന്ന ബ്രെറ്റ് കവ്നു തനിക്കെതിരെയുള്ള ലൈംഗിക ആരോപണത്തെ ശക്തിയുക്തം എതിർക്കുകയും പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്  അദ്ദേഹത്തിന് പിന്നിൽ ഉറച്ചു നിൽക്കുകയും ചെയ്യുമ്പോഴും കവ്നു യു എസ്സിൽ വ്യാപകമായി എതിർപ്പിനെ നേരിടുകയാണ്.

Christine Blasey Ford1

Chris­tine Blasey Ford

ദശകങ്ങൾക്ക് മുമ്പ് നടന്ന ലൈംഗിക അതിക്രമത്തെ സെനറ്റിൽ കവ്നു ശക്തമായി നിഷേധിച്ചു.   36 വർഷം മുമ്പ് തന്നെ കവ്നുവും കൂട്ടുകാരൻ മാർക്ക് ജഡ്‌ജും മുറിക്കുള്ളിൽ കട്ടിലിലേക്ക് തള്ളിയിട്ടു മാനഭംഗപ്പെടുത്തിയെന്ന് കാലിഫോർണിയയിലെ മനശാസ്ത്ര പ്രൊഫസർ ബ്ലെയ്സി ഫോർഡ്  സെനറ്റ് സമിതി മുമ്പാകെ മൊഴി നൽകിയിരുന്നു.

എന്നാൽ ഇത് തന്റെ പേരു നശിപ്പിക്കാൻ  കെട്ടിച്ചമച്ചതാണെന്ന് 53 കാരനായ യാഥാസ്ഥിതിക ജഡ്ജി സെനറ്റിന്റെ ജുഡീഷ്യറി സമിതി മുമ്പാകെ വാദിച്ചു. ഡെമോക്രറ്റുകൾ തെരഞ്ഞു പിടിച്ചു തകർക്കാൻ ശ്രമിക്കുകയാണെന്ന് പറഞ്ഞ ട്രമ്പ്, കവ്നുവിനു അനുകൂലമായി സെനറ്റ് വോട്ട് ചെയ്യണമെന്ന് അഭ്യർത്ഥിച്ചു. ജുഡീഷ്യറി കമ്മിറ്റിയിൽ  11 റിപ്പബ്ലിക്കൻ അംഗങ്ങളും 10 ഡെമോക്രറ്റുകളുമുണ്ട്. ഇവിടെ കവ്നു വിജയിച്ചാൽ മുഴു സെനറ്റിന് മുമ്പിലേക്ക് നോമിനേഷൻ അംഗീകാരത്തിനായി പോകും. സെനറ്റിൽ റിപ്പബ്ലിക്കൻസിനു നേരിയ ഭൂരിപക്ഷമേ ഉള്ളൂ 51–49.

അമേരിക്കയുടെ പരമോന്നത കോടതിയെ നീണ്ട വര്ഷങ്ങളിലേക്ക് വലതുപക്ഷ ചായ്‌വിലേക്കു കൊണ്ടുപോകാൻ ട്രമ്പ് കൊണ്ടുവന്ന ഈ നോമിനേഷൻ വിജയം കണ്ടാൽ സാധ്യമാകും. “മീ ടൂ ക്യാമ്പയിൻ” അമേരിക്കയിൽ കൊടുമ്പിരിക്കൊണ്ടു നിൽക്കുമ്പോൾ ലൈംഗിക ആരോപണത്തിനിരയായ ഒരാൾ അതിൽ വിജയിക്കുന്നത് രാജ്യം നടുക്കത്തോടെയാണ്  നോക്കി കാണുന്നത്.

“ഞാൻ ഒരിക്കലും ഒരാളെയും ബലാത്സംഗം ചെയ്തിട്ടില്ല, സ്കൂളിലും, കോളേജിലും, ഒരിടത്തും. ഞാൻ നിരപരാധിയാണ്” കവ്നു കണ്ണീരിനെ കീഴടക്കാൻ തുടർച്ചയായി ശ്രമിച്ചുകൊണ്ട് മൊഴി നൽകി.

അതിനു മുമ്പ് നാല് മണിക്കൂർ നീണ്ട മൊഴിയിൽ അത് സംഭവിച്ചുവെന്ന് 100 ശതമാനം തനിക്കു ഉറപ്പാണെന്നും താൻ ആളിനെ തെറ്റായി പറഞ്ഞതല്ലെന്നും ബ്ലെയ്സി ഫോർഡ് പറഞ്ഞു. മേരിലാൻഡ് നഗരപ്രാന്തത്തിൽ ഹൈ സ്കൂൾ പാർട്ടിയിൽ വച്ചുണ്ടായ ദുരന്തം അവർ വിറയ്ക്കുന്ന  വാക്കുകളിൽ പറഞ്ഞുവെച്ചു. രണ്ടു മക്കളുടെ അമ്മയായ അവർ തന്റെ വക്കീലിനൊപ്പമിരുന്നു അത് വിവരിച്ചു. “കവ്നു അന്ന് പാർട്ടിയിൽ മദ്യപിച്ചാണ് ഒരു ബെഡ്റൂമിലേക്ക് തള്ളിക്കൊണ്ടുപോയതും മുറി പൂട്ടി കട്ടിലിലേക്ക് തള്ളിയിട്ടതും. ബഹളം വച്ചപ്പോൾ എന്റെ വായ് പൊത്തിപ്പിടിച്ചു, എനിക്ക് ശ്വാസം മുട്ടി. മാർക്ക് ജഡ്ജ് കിടക്കയിലേക്ക് ചാടിയപ്പോൾ ഞാൻ പ്രതിരോധിച്ചു, മൂന്നു പേരും താഴേക്കു വീണു, ആ തക്കത്തിൽ രക്ഷപ്പെട്ടു” അവർ പറഞ്ഞു. ”