Thursday
20 Jun 2019

ഇന്ത്യയ്ക്ക് നിരാശ; പരിക്കേറ്റ ശിഖര്‍ ധവാന്‍ മൂന്നാഴ്ച പുറത്ത്

By: Web Desk | Tuesday 11 June 2019 2:12 PM IST


ലോകകപ്പില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായി പരിക്കേറ്റ ശിഖര്‍ ധവാന്‍ മൂന്നാഴ്ചത്തേയ്ക്ക് പുറത്ത്.  ശിഖര്‍ ധവാന്റെ കൈവിരലിനു പൊട്ടലുണ്ടെന്ന് സ്‌കാനിങ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറാഴ്ച ഓസ്‌ട്രേലിയക്കെതിരേ നടന്ന മത്സരത്തില്‍ താരത്തിന്റെ ഇടതു കൈവിരലിന് പരിക്കേറ്റിരുന്നു. നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ പന്ത് കൊണ്ട ധവാന്റെ വിരല്‍ നീരുവന്ന് വീര്‍ക്കുകയായിരുന്നു.

വ്യാഴാഴ്ച ന്യൂസീലന്‍ഡിനെതിരേയാണ് ഇന്ത്യയുടെ അടുത്ത മത്സരം. നേരത്തെ ഓസീസിനെതിരായ മത്സരത്തില്‍ പരിക്കേറ്റിട്ടും ബാറ്റിങ് തുടര്‍ന്ന ധവാന്‍ 109 പന്തുകളില്‍ നിന്ന് 117 റണ്‍സെടുത്താണ് പുറത്തായത്. പിന്നീട് ഫീല്‍ഡിങ്ങിന് ഇറങ്ങിയിരുന്നില്ല. രവീന്ദ്ര ജഡേജയാണ് ധവാന് പകരം കളത്തിലിറങ്ങിയത്.

ഋഷഭ് പന്തോ പകരക്കാരനായേക്കും. ലോകേഷ് രാഹുല്‍ ഓപ്പണര്‍ സ്ഥാനത്തെത്താനും സാധ്യതയുണ്ട്. വിജയ് ശങ്കറിനോ ദിനേഷ് കാര്‍ത്തിക്കിനോ അന്തിമ ടീമില്‍ അവസരം ലഭിക്കുകയും ചെയ്‌തേക്കും.

Related News