കോഴിക്കോട് : പൗരത്വഭേദഗതി ബിൽ അറബിക്കടലിൽ കീറിയെറിഞ്ഞ് ഐഎൻഎൽ പ്രതിഷേധം. ഐഎൻഎൽ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധ സംഗമത്തിൽ നൂറുക്കണക്കിനാളുകൾ പങ്കെടുത്തു. സ്റ്റേഡിയം കോർണറിൽ നിന്ന് റാലിയായെത്തിയാണ് ഐഎൻഎൽ നേതാക്കളും പ്രവർത്തകരും കോഴിക്കോട് ബീച്ചിൽ പ്രതിഷേധിച്ചത്.
അഖിലേന്ത്യാ അധ്യക്ഷൻ അഹ്മദ് ദേവർകോവിൽ, സംസ്ഥാന പ്രസിഡന്റ് എ പി അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, അഖിലേന്ത്യാ ഉപാധ്യക്ഷൻ കെ എസ് ഫക്റുദ്ദീൻ, എൻ വൈ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ഷമീർ പയ്യനങ്ങാടി, വഖ്ഫ് ബോർഡ് അംഗം റസിയ ഇബ്റാഹീം, എം എ ലത്തീഫ്, ഒ പി എ കോയ, സുലൈമാൻ എം എം, നാസർ കോയ തങ്ങൾ, എൻ കെ അബ്ദുൽ അസീസ് സംബന്ധിച്ചു.
you also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.