കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക, ദേശീയ പൗരത്വ പട്ടികയും ദേശീയ ജനസംഖ്യ രജിസ്റ്റര്‍ ഉപേക്ഷിക്കുക, ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യരുത്, മോദി സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ എന്‍ എല്‍) 11 ന് രാജ്ഭവന് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 11ന് പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് എ. പി. അബ്ദുള്‍ വഹാബ്, ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍, നാസര്‍കോയ തങ്ങള്‍, അഹമ്മദ് ദേവര്‍ കോവില്‍, എ. പി. കോയ എന്നിവര്‍ സംബന്ധിച്ചു.
English Summary: INL Raj Bhavan march Kanam Rajendran inaugurate January 11
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.