Janayugom Online
ajay sing abhay singh

രാം രാമിയ്ക്കും ചൗട്ടാല കുടുംബത്തില്‍ ഭിന്നിപ്പ്

Web Desk
Posted on November 09, 2018, 3:34 pm

ഛത്തീസ്ഗഡ്: കുടുംബത്തിലെ കുടിപ്പക ഇന്ത്യന്‍ നാഷണല്‍ ലോക് ദളില്‍  രാമ രാമി ചടങ്ങുകളിലും പ്രകടം. ഇതാദ്യമായി രാം രാമി ചടങ്ങുകളില്‍ അജയ് സിങ് ചൗടാലയും അഭയ് സിങ് ചൗടാലയും  പങ്കെടുത്തത് രണ്ട് വേദികളില്‍.

ഹരിയാനയിലെ ജാട്ട് വിഭാഗക്കാരുടെ പ്രധാന ആഘോഷമായ രാം രാമി- ദീപാവലി കഴിഞ്ഞുള്ള തൊട്ടടുത്ത ദിവസമാണ് ആഘോഷിക്കുന്നത്. രക്ഷകര്‍ത്താക്കളുടെയും സഹോദരങ്ങളുടേയും ആശിര്‍വാദം നേടാനെത്തുന്നതാണ് ഇതിന്റെ പ്രധാന ചടങ്ങ്.

ഉപ പ്രധാന മന്ത്രി ദേവിലാലിന്‍റെ കാലം മുതല്‍ ചൗട്ടാല കുടുംബത്തിലുള്ളവര്‍ സിര്‍സയിലുള്ള കൃഷിവീട്ടിലാണ് ചെന്ന് കണ്ടു അനുഗ്രഹം വാങ്ങിയിരുന്നത്. ഹര്യാനയുലുടനീളമുള്ള ഐഎന്‍എല്‍ഡി പ്രവര്‍ത്തകര്‍  ഈ വീട്ടിലെത്തിയിരുന്നു. എന്നാല്‍   ഇത്തവണ അഭയ് സിങ് കൃഷിവീട്ടിലും അജയ് സിങ്ങ് സിര്‍സയിലെ തന്‍റെ വീട്ടിലുമായിരുന്നു പ്രവര്‍ത്തകരെ സ്വീകരിച്ചത്.