May 28, 2023 Sunday

Related news

May 27, 2023
May 22, 2023
May 5, 2023
April 24, 2023
April 23, 2023
April 19, 2023
April 17, 2023
April 16, 2023
April 15, 2023
April 9, 2023

തന്നെ തേടി മൂന്നാം തവണയും ക്യാൻസര്‍ വന്നു, ഭാര്യയ്ക്ക് കോവിഡും, പക്ഷേ അതിനെക്കാളെല്ലാം ഉപരി എന്നെ സങ്കടപ്പെടുത്തിയത് മറ്റൊന്നാണ്

Janayugom Webdesk
September 26, 2020 2:44 pm

മലയാളത്തിൽ സഹ നടനായും ഹാസ്യനടനായും തിളങ്ങിയ താരമാണ് ഇന്നസെന്റ്. ഇപ്പോഴിതാ മൂന്നാം തവണയും ശരീരത്തിൽ കാൻസർ വന്നതിനെക്കുറിച്ച് അഭിമുഖത്തിലൂടെ പങ്കുവയ്ക്കുകയാണ്. ഭാര്യ ആലീസിന് കോവിഡ് ബാധിച്ച് ഇപ്പോൾ ആശുപത്രിയിലാണ്. തനിക്ക് ക്യാൻസർ ഉള്ളതുകൊണ്ട് കോവിഡ് തേടിയെത്തിയത് ഭാര്യയെ ആണെന്ന് തമാശ രൂപേണ പറയുന്നു.

തങ്ങളുടെ വീട്ടിൽ 8 വർഷമായി ഒരു അതിഥിയുണ്ട് എന്നും എത്രയും ബഹുമാനപ്പെട്ട കാൻസർ ആണ് അത് എന്നും ഇന്നസെൻറ് കൂട്ടിച്ചേർത്തു. ചെറുപ്പകാലങ്ങളിൽ സുഹൃത്തുക്കളുമൊത്ത് കളിച്ചു നടക്കുമ്പോൾ പുതിയ സ്ഥലങ്ങൾ നമ്മൾ കണ്ടു പിടിക്കും. പൊളിയുമ്പോൾ മറ്റൊരു സ്ഥലം കണ്ടുപിടിക്കും അതുപോലെയാണ് ഡോക്ടർമാർ തന്റെ ശരീരത്തിൽ ക്യാൻസർ കണ്ടുപിടിക്കുന്നതെന്നും ഒന്ന് ഭേദമായി കഴിയുമ്പോൾ അടുത്തത് വീണ്ടും വന്നു ചേരും എന്നും പറഞ്ഞു.

ചികിത്സ തുടരുകയാണെന്നും താരത്തെ ചികിത്സിയ്ക്കുന്ന ഡോ. ഗംഗാധരൻ പറഞ്ഞത് ഇന്നസന്റിന്റെ ശരീരത്തിൽ വീണ്ടും ‘കോമഡി’ വന്നല്ലോ എന്നാണ് എന്നും ഇന്നസെന്റ് പതിവുപോലെ ഹാസ്യരൂപേണ പറഞ്ഞു. സന്തോഷം എന്നത് ജീവിതത്തിലെ ഒരു പ്രധാന കാര്യമാണെന്നും അത് മരുന്നിനെ പോലെതന്നെ അത്രയും ശക്തിയുള്ളതാണെന്ന് നാം മനസ്സിലാക്കണമെന്നും താൻ ഇപ്പോൾ സന്തോഷവാനാണെന്നും രോഗം വരും പോകും എന്ന നിലപാടിലാണ് എന്നും പറഞ്ഞു.

എന്നാൽ, ഇതിനെക്കാള്‍ ഒക്ക മറ്റൊരു സങ്കടമുണ്ട്. അത് സിനിമ ഇല്ലാതെ വീട്ടിലിരുന്നതോ, പ്രസംഗിക്കാൻ മൈക്ക് കിട്ടാതെയിരുന്നതോ അല്ല. പകരം എന്റെ പേരകുട്ടികളായ ഇന്നസന്റും അന്നയും കംപ്യൂട്ടർ നോക്കി പഠിക്കുമ്പോൾ വരുന്ന സങ്കടമാണ്. സ്കൂളിൽ പോകേണ്ട, പരീക്ഷയ്ക്കു പുസ്തകം നോക്കി എഴുതാം. എനിക്കുള്ള സങ്കടം ഞാൻ പഠിക്കുന്ന കാലത്ത് ഇതുണ്ടായില്ലല്ലോ എന്നാണ്. അന്ന് പുസ്തകം നോക്കി എഴുതാൻ പറ്റുമായിരുന്നെങ്കിൽ ഞാൻ എംബിബിഎസ് വരെ പാസായേനെ- ഹാസ്യരൂപേണേ ഇന്നസെന്റ് പറയുന്നു. ഞാൻ നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് വള്ളത്തോൾ നാരായണ മേനോൻ മരിച്ചത്. സ്കൂൾ ഗേറ്റിൽ എത്തിയപ്പോഴാണ് കുട്ടികൾ പറയുന്നത് ഇന്ന് അവധിയാണെന്ന്. അന്ന് അദ്ദേഹത്തോടു തോന്നിയ സ്നേഹം ചെറുതല്ല. പഠന വീട്ടിലായപ്പോൾ സത്യത്തിൽ ഈ കുട്ടികളെ ഓർത്തു സങ്കടം തോന്നുന്നു. കാരണം, ഇങ്ങനെ പോയാൽ അവർക്കു വയസ്സാകുമ്പോൾ ഓർമകളുണ്ടാകില്ല.

ഈ കാലയളവില്‍ എന്നെ വേദനിപ്പിച്ച മറ്റൊരു സംഭവം എന്തെന്നാല്‍. കോവിഡ് പോസ്റ്റീവായ വ്യക്തിയുടെ നേരെ നടന്ന കല്ലേറാണ്. ആറ് മാസത്തിനുളളില്‍ തന്നെ ഏറെ വേദനിപ്പിച്ച വാര്‍ത്ത അതാണ്. കോവിഡ് രോഗിയ്ക് നേരെ കല്ലെറിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഓര്‍ക്കുക, രോഗം ആരുടെ വീടിന്റെ വാതിലിലും എപ്പോള്‍ വേണമെങ്കിലും മുട്ടിയേക്കാം.

ENGLISH SUMMARY: inno­cent opens about get­ting the can­cer at third time

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.