ഹത്രാസ് കേസുമായി ബന്ധപ്പെട്ട അന്വേഷണം ഡിസംബർ 10 ന് പൂർത്തിയാക്കുമെന്ന് സിബിഐ. കേസുമായി ബന്ധപ്പെട്ട തൽസ്ഥിതി അലഹബാദ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വിശദമാക്കി. ഫോറൻസിക് റിപ്പോർട്ട് കിട്ടിയാൽ ഉടൻ തന്നെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സിബിഐ അറിയിച്ചു.
കേസിലെ നാലു പ്രതികളെയും പോളിഗ്രാഫ്, ബ്രെയിൻ മാപ്പ് ടെസ്റ്റുകൾക്ക് വിധേയമാക്കി. ഗുജറാത്തിലെ ഗാന്ധിനഗറിൽ എത്തിച്ചായിരുന്നു പ്രതികളെ നുണപരിശോധനക്കും ബ്രെയിൻ മാപ്പിങ്ങിനും വിധേയമാക്കിയത്. അതേസമയം ഹത്രാസ് മജിസ്ട്രേറ്റിനെതിരെ നടപടി സ്വീകരിക്കാത്തതിൽ കോടതി അതൃപ്തി അറിയിച്ചു.
ENGLISH SUMMARY: INQUIRY ABOUT HATHRAS CASE WILL COMPLETED ON DEC10
YOU MAY ALSO LIKE THIS VIDEO