ഐഎന്‍എസ് കല്‍വാരി നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും

Web Desk
Posted on December 14, 2017, 9:19 am

ഇ​​​​ന്‍​​​​ഡോ-​​​​പ​​​​സ​​​​ഫി​​​​ക് മേ​​​​ഖ​​​​ല​​​​യി​​​​ല്‍ നേ​​​​വി​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യം വ​​​​ര്‍​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​ന്ത്യന്‍ നാവിക സേനയ്ക്ക് വേണ്ടി നിര്‍മ്മിച്ച ആക്രമണ അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വാരി മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും. ഇ​​​​ന്‍​​​​ഡോ-​​​​പ​​​​സ​​​​ഫി​​​​ക് മേ​​​​ഖ​​​​ല​​​​യി​​​​ല്‍ നേ​​​​വി​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യം വ​​​​ര്‍​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യിട്ടാണ് നാവികസേനക്കായി ആണവ വാഹകശേഷിയുള്ള ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നത്.

ഇത്തരം ആറ് അന്തര്‍വാഹിനികളില്‍ ആദ്യത്തേതാണിത്.സേനയ്ക്കായി അത്യാധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് കല്‍വാരിയുടെ നിര്‍മ്മാണം. 67.5 മീറ്റര്‍ വീതിയും 12.3 മീറ്റര്‍ നീളവുമാണ് കല്‍വാരിക്കുള്ളത്. ഉഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കളും,കൃത്യമായ ലക്ഷ്യം കണ്ടെത്തി ആക്രമിക്കാന്‍ ഉതകും വിധത്തിലുള്ള സബ്റ്റിക്സ് ആയുധ സംവിധാനവും കല്‍വാരിയുടെ പ്രത്യേകതകളാണ്.

ലക്ഷ്യം കണ്ടെത്താന്‍ സഹായിക്കുന്ന ഇന്‍ഫ്രാറെഡ് പെരിസ്കോപ്പിക്ക് സംവിധാനങ്ങളും കല്‍വാരിയിലുണ്ട്.