October 3, 2022 Monday

588 പ്രവാസികളുമായി ഐ എൻ എസ് ജലാശ്വ തീരമണഞ്ഞു

Janayugom Webdesk
കൊച്ചി
May 17, 2020 2:53 pm

മാലിദ്വീപിൽ നിന്നുള്ള  പ്രവാസികളുമായി  ഐ എൻ എസ് ജലാശ്വ കൊച്ചി  തീരമണഞ്ഞു . കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണിൽ മാലദ്വീപില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാരുമായി നാവികസേനയുടെ ഐഎന്‍എസ് ജലാശ്വ ഇന്ന്  രാവിലെ പതിനൊന്നരയോടെയാണ് കൊച്ചി തുറമുഖത്ത് നങ്കൂരമിട്ടത്.
കപ്പലില്‍ തിരിച്ചെത്തിയവരില്‍ 568 പേര്‍ മലയാളികളാണ്. 497 പുരുഷന്‍മാരും 70 സ്ത്രീകളുമടക്കം 588 പ്രവാസികളാണ് ഇന്ന് തിരിച്ചെത്തിയത്.

സംഘത്തില്‍ ആറ് ഗര്‍ഭിണികള്‍ ഉണ്ട്.ഇത് രണ്ടാം തവണയാണ് മാലിദ്വീപില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി നാവികസേനയുടെ കപ്പല്‍ ജലാശ്വ കൊച്ചിയിലെത്തുന്നത്.മലയാളികളെ കൂടാതെ 15 പേര്‍ തമിഴ്നാട് സ്വദേശികളും,മൂന്ന് പേർ  തെലങ്കാന,രണ്ടുപേർ ലക്ഷദ്വീപ് സ്വദേശികളുമാണ്. കൊച്ചിയിലെത്തിയവരെ ആരോഗ്യവകുപ്പ് ജീവനക്കാർ പരിശോധിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തിയായി പുറത്തിറങ്ങാൻ ഇനിയും സമയമെടുക്കും. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുള്ളവരും ഇന്നെത്തിയവരിൽ ഉണ്ട്.

ഇവരെ ജില്ലകളിൽ എത്തിക്കാൻ കെ എസ് ആർ ടി സി ബസ്സുകളും പനിയോ രോഗ ലക്ഷണങ്ങളോ ഉള്ളവർ ഉണ്ടെങ്കിൽ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി ആംബുലൻസുകളും സജ്‌ജമാക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ളവരെ കൊണ്ടുപോകാൻ ബസ് എത്തിയിട്ടുണ്ട്. തെലുങ്കാന, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഉള്ളവർ കൊച്ചിയിലെ  ക്വാറന്റൈനില്‍ കഴിയും.വെള്ളിയാഴ്ച രാത്രിയിലായിരുന്നു ജലാശ്വ പുറപ്പെടേണ്ടിരുന്നത്. എന്നാല്‍ കടല്‍  കാലാവസ്ഥ പ്രതികൂലമായാൽ യാത്ര വൈകുകയായിരുന്നു.

ENGLISH SUMMARY: INS ship comes with 588 pravasis

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.