Web Desk

കൊച്ചി

June 10, 2020, 10:04 am

ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് മോഷണം നടത്തിയവര്‍ പിടിയില്‍

Janayugom Online

ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് മോഷണം നടത്തിയ രണ്ട് പേര്‍ പിടിയില്‍. കാണാതായ ഹാര്‍ഡ് ഡിസ്കുകളുടെ ഭാഗങ്ങള്‍ ഇവരില്‍ നിന്ന് കണ്ടെത്തി.

കപ്പലില്‍ പെയിന്റ് അടിക്കാനെത്തിയ അതിഥി തൊഴിലാളികളാണ് പിടിയിലായത്. ഒരു വര്‍ഷം മുമ്പാണ് കൊച്ചിയില്‍ വിമാനവാഹിനി കപ്പലിനുള്ളില്‍ മോഷണം നടന്നത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

ബിഹാര്‍, രാജസ്ഥാന്‍ തൊഴിലാളികളാണ് പിടിയിലായത്. കപ്പലുമായ ബന്ധപ്പെട്ട രേഖകളൊന്നും നഷ്ടമായ ഡിസ്കുകളില്‍ ഇല്ലെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു

eng­lish sum­ma­ry: INs vikranth loot­ing, two men in custody

you may also like this video: