ശതാബ്ദിക്ക് പകരം ‘ട്രെയിന്‍ 18’; സൗകര്യങ്ങള്‍ ഏറെ..

Web Desk
Posted on October 29, 2018, 12:37 pm

ചെന്നൈ:  ഹൈസ്പീഡ് ട്രെയിനായ ‘ട്രെയിന്‍ 18’ ഇന്ന് പരീക്ഷണ ഓട്ടം നടത്തും. ഈ‍ ട്രെയിന്‍ ട്രാക്കിലെത്തുന്നത് നിരവധി പ്രത്യേകതകളുമായാണ്. ശതാബ്ദി എക്സ്രപ്രസ്സിന് പകരക്കാരനായി എത്തുന്ന ഈ ട്രെയിന് എഞ്ചിന്‍ ഇല്ലായെന്നതിന് പുറമെ നിരവധി പ്രത്യേകതകളുമുണ്ട്. യാത്രക്കാര്‍ക്ക് സുരക്ഷയും സുഖകരമായ യാത്രയും നല്‍കുന്ന തരത്തിലാണ് ഇതിന്റെ നിര്‍മ്മാണം.

എസി കോച്ചുകളാണ് ‘ട്രെയിന്‍ 18’ ക്കുള്ളത്. ഇതിനു പുറമെ  360 ഡിഗ്രി തിരിയുന്ന സീറ്റുകളാണ് ഈ ട്രെയിന്‍റെ പ്രത്യേകത. യാത്ര കൂടുതല്‍ സുഖകരമാക്കാനാണ് റെയില്‍വെയുടെ ഈ നീക്കം. ആകെ 16 കോച്ച്‌ (2 എക്‌സിക്യൂട്ടീവ്, 14 നോണ്‍ എക്‌സിക്യൂട്ടീവ്) എക്‌സിക്യൂട്ടീവ് ഓട്ടമാറ്റിക് ഡോര്‍, വൈഫൈ, ഓരോ സീറ്റിനും വിഡിയോ സ്‌ക്രീന്‍, ജിപിഎസ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം. ഭിന്നശേഷി സൗഹൃദം- എല്ലാ കോച്ചുകളിലും വീല്‍ചെയറിനു പ്രത്യേക സംവിധാനം. കോച്ചുകളില്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍, ഓരോ കോച്ചിലും 6 സിസിടിവി ക്യാമറ, എമര്‍ജന്‍സി സ്വിച്ച്‌, അടിയന്തര ഘട്ടങ്ങളില്‍ യാത്രക്കാര്‍ക്കു ഡ്രൈവറോടു സംസാരിക്കാന്‍ സൗകര്യം ഇതൊക്കൊ ഈ ട്രെയിനിന്‍റെ പ്രത്യേകതകളാണ്.

160 കിലോമീറ്റര്‍ സ്പീഡുള്ള ‘ട്രെയിന്‍ 18’ യുടെ നിര്‍മ്മാണ ചിലവ് 100 കോടി രൂപയാണ്. ശതാബ്ദി ട്രെയിനുകളെക്കാള്‍ 15% അധികവേഗവുമുണ്ട് ഈ ട്രെയിന്.