16 June 2025, Monday
KSFE Galaxy Chits Banner 2

Related news

June 12, 2025
June 10, 2025
April 12, 2025
April 10, 2025
March 23, 2025
March 20, 2025
March 16, 2025
March 5, 2025
June 22, 2024
May 24, 2024

കൊടുവള്ളി പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടറുടെ പിറന്നാള്‍ ആഘോഷം; സമൂഹ മാധ്യമത്തിൽ ചർച്ച സജീവം

Janayugom Webdesk
കോഴിക്കോട്
June 10, 2025 9:56 am

കൊടുവള്ളി പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടറുടെ പിറന്നാള്‍ ആഘോഷം സമൂഹ മാധ്യമത്തിൽ ചർച്ചയാകുന്നു. കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന വിഡിയോ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. പിന്നാലെ സംഭവത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ പി അഭിലാഷിന് വീഴ്ച സംഭവിച്ചതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പുറത്തിറക്കി. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിഡിയോ വ്യാപകമായി ചര്‍ച്ചയാകുകയാണ്.

നേതാക്കൾക്കൊപ്പം ഏതാനും പ്രവർത്തകരും ആഘോഷത്തിൽ പങ്കുചേരാൻ സ്റ്റേഷനിൽ എത്തിയിരുന്നു.
വീഡിയോ പുറത്തുവന്നതോടെ ഔദ്യോഗിക സ്ഥാനത്തിരിക്കെ ജാഗ്രതക്കുറവ് സംഭവിച്ചെന്ന് കാണിച്ച് ഇൻസ്പെക്ടർക്കെതിരേ താമരശ്ശേരി ഡിവൈഎസ്‌പി റൂറൽ ജില്ലാ പൊലീസ് മേധാവിക്ക്‌ റിപ്പോർട്ട് നൽകിയെന്നാണ് സൂചന. ‘ഹാപ്പി ബർത്ത് ഡേ ബോസ്’ എന്ന തലക്കെട്ടോടെ മേയ് 30നാണ് ജന്മദിനാഘോഷത്തിന്റെ വീഡിയോ യൂത്ത് കോൺഗ്രസ് നേതാവ് ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.