ഇൻസ്റ്റഗ്രാമിന്റെ മെസേജിങ് ആപ്പ്- ‘ഡയറക്ട്’

Web Desk
Posted on December 09, 2017, 11:42 am

ന്യൂയോർക്ക്: ഡയറക്ട് എന്ന പേരിൽ മെസേജിങ് ആപ്പ് ഇറക്കാൻ തീരുമാനിച്ച് ഇൻസ്റ്റഗ്രാം. നിലവിൽ ഇൻസ്റ്റഗ്രാം ആപ്പിനൊപ്പമുള്ള ‘മെസേജിങ്’ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ആപ്പ് എത്തുന്നത്.

കൂടുതൽ വേഗം,ദൃശ്യഭംഗി തുടങ്ങിയ പ്രത്യേകതകളുള്ള ആപ്പായിരിക്കും ഡയറക്ട് എന്ന് അധികൃതർ അറിയിച്ചു. ആദ്യഘട്ടമായി ചിലി, ഇസ്രയേൽ, ഇറ്റലി, പോർച്ചുഗൽ, തുർക്കി, യുറഗ്വായ് എന്നീ രാജ്യങ്ങളിലാണ് ആപ്പ് ഇറങ്ങുക.

സോഷ്യൽ മീഡിയയിലെ വമ്പൻമാരായ ഫെയ്സ്ബുക്കാണ് ഇൻസ്റ്റഗ്രാമിന്റെ നിലവിലെ ഉടമസ്ഥർ. ഡയറക്ട് കൂടി എത്തുന്നതോടെ മൂന്നു മെസേജിങ് ആപ്പുകൾ‌ ഫെയ്സ്ബുക്കിനു സ്വന്തമാകും. വാട്സാപ്, മെസഞ്ചർ എന്നിവയാണ് മറ്റുള്ള രണ്ടെണ്ണം.