29 March 2024, Friday

Related news

March 13, 2024
March 13, 2024
March 9, 2024
January 31, 2024
January 24, 2024
January 14, 2024
January 14, 2024
January 14, 2024
January 12, 2024
December 19, 2023

ഇൻസ്റ്റഗ്രാം പ്രണയം; 22കാരനെ തേടി കോഴിക്കോട് നിന്നെത്തിയ കാമുകിക്ക് അമ്മയുടെ പ്രായം, പൊട്ടിക്കരഞ്ഞ് കാമുകന്‍

Janayugom Webdesk
കാളികാവ്
March 1, 2023 8:39 pm

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകി 22കാരനെ തേടി വീട്ടിലെത്തിയതോടെ സീന്‍ മാറി. മുന്നിലെത്തിയ പതിനെട്ടുകാരിയായ കാമുകിക്ക് തന്റെ അമ്മയുടെ പ്രായവും നാല് മക്കളും. കാമുകിയെ കണ്ടതോടെ 22കാരന് വാവിട്ട് കരയാനും തുടങ്ങി. നേരില്‍ കാണാന്‍ കാമുകന്‍ കൈമാറിയ ലൊക്കേഷന്‍ നോക്കി കാമുകി വീട്ടിലെത്തുകയായിരുന്നു. രണ്ടുദിവസം മുന്‍പ് കാളികാവ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ഇൻസ്റ്റഗ്രാമില്‍ കാമുകന്‍ തന്റെ യഥാര്‍ത്ഥ പ്രായമാണ് പറഞ്ഞിരുന്നത്. കാമുകിക്ക് പക്ഷേ 18 വയസ്സാണ് പറഞ്ഞത്. യുവതിക്ക് 22 വയസ്സുള്ള മകന്‍ ഉണ്ടെന്നും.

ഇവരെ വീട്ടില്‍നിന്ന് ഇറക്കിവിടാന്‍ യുവാവും കുടുംബവും ഏറെ ശ്രമിച്ചെങ്കിലും നടന്നില്ല. യുവതി എന്നാല്‍ ഒന്നിച്ചു ജീവിതം തുടരാനാണ് വന്നതെന്ന് പറഞ്ഞാണ് നിന്നത്. പിന്നാലെ കാമുകന്‍ അലമുറയിട്ടുകരയാനും തുടങ്ങി. ഒടുവില്‍ വീട്ടുകാര്‍ പൊലീസിന്റെ സഹായംതേടുകയായിരുന്നു. സ്ത്രീയെ കാണാനില്ലെന്നുകാണിച്ച് ബന്ധുക്കള്‍ നേരത്തേ കോഴിക്കോട് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. 

കോഴിക്കോട്ടുനിന്ന് യുവതിയുടെ ബന്ധുക്കള്‍ കാളികാവിലെത്തി. കാമുകന്‍ വീട്ടമ്മയെ ഇറക്കിക്കൊണ്ടു വന്നതാണെന്നായിരുന്നു ബന്ധുക്കളുടെ ധാരണ. ഇവര്‍ പൊലീസിന്റെ കണ്ണുവെട്ടിച്ച് കാമുകനെ കൈകാര്യംചെയ്യാനുള്ള ആസൂത്രണവുമായാണ് വന്നത്. എന്നാല്‍ ഇത് മനസ്സിലാക്കി പൊലീസ് സ്റ്റേഷനില്‍നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കാമുകനെ ബന്ധുക്കള്‍ ഇടവഴിയിലൂടെ കുടുംബവീട്ടിലേക്കു മാറ്റി രക്ഷിച്ചെടുത്തുകയായിരുന്നു. കാമുകിയെ ബന്ധുക്കള്‍ കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയും ചെയ്തു.

Eng­lish Summary;Instagram Love; The girl­friend came from Kozhikode look­ing for the 22-year-old
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.