സംസ്ഥാനത്തെ ഗോഡൗണുകളിൽ സിസിടിവി സ്ഥാപിക്കുവാനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ. ആലപ്പുഴ കടപ്പുറത്തെ ഗോഡൗണിൽനിന്നും അരികാണാതായ സംഭവത്തിൽ കർശനമായ അന്വേഷണം ഉണ്ടാകുമെന്ന് അദ്ദേഹം ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണം അതിവേഗത്തിലാക്കാൻ വകുപ്പ് മേലധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അമ്പലപ്പുഴ താലൂക്കിലേയ്ക്ക് വേണ്ട റേഷൻ ഭക്ഷ്യധാന്യം സംഭരിക്കുന്ന ഗോഡൗണിൽ നിന്നാണ് കഴിഞ്ഞ ദിവസം 150 ടൺ അരി കാണാതായത്.
എഫ് സി ഐയിൽ നിന്ന് സംഭരിച്ച ചാക്കരിയും പച്ചരിയും സ്വകാര്യ മില്ലുകളിൽ നിന്ന് സംഭരിച്ച കുത്തരിയും ഉൽപ്പടെ 3000 ചാക്കാണ് കാണാതായത്. കൊട്ടാരക്കരയിലും സമാന രീതിയിലുള്ള സംഭവം ഉണ്ടായതിനെതുടർന്ന് 100 ടൺ ഭക്ഷ്യ ധാന്യം കാണാതായെന്നും മന്ത്രി പറഞ്ഞു. മുൻകാലത്തെ റേഷൻ മുൻഗണനാ പട്ടിക കൃത്യമല്ലാതിരുന്നതിനെ തുടർന്ന് അർഹതയില്ലാത്തവർ റേഷൻ വാങ്ങുന്ന രീതിയായിരുന്നു. മുൻഗണനാ പട്ടിക കൃത്യമാക്കിയപ്പോൾ കണക്ക് പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങൾ മിച്ചം വരികയുണ്ടായി. അതെല്ലാം സംഭരിക്കുവാൻ ഗോഡൗണുകളിൽ സ്ഥല പരിമിതിയും വന്നു. സംസ്ഥാനത്തെ റേഷൻ സമ്പ്രദായം സുതാര്യമായി മുന്നോട്ടു പോവുകയാമെന്ന് മന്ത്രി പറഞ്ഞു. എഫ് സി ഐ യിൽ നിന്ന് ഗോഡൗണിലേയ്ക്കും അവിടെനിന്ന് റേഷൻ വ്യാപരികളിലേയ്ക്കും ഭക്ഷ്യധാന്യങ്ങൾ കൊണ്ട് പോകുന്നത് ഒരേ വാഹനത്തിൽ തന്നെയാക്കാൻ സംവിധാനം ഏർപ്പെടുത്തും.
ഇ‑പോസ് ത്രാസുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അത് പ്രകാരം ഓരോ കുടുംബത്തിനും എത്രവീതം ഭക്ഷ്യധാന്യങ്ങൾ ഉണ്ടെന്ന് ഉറപ്പ് വരുത്തി അവ കൃത്യമായി വിതരണം ചെയ്ത ശേഷമേ ബില്ലടിക്കുവാൻ സാധിക്കുകയുള്ളു. മില്ലുകളിൽ നിന്ന് നേരിട്ട് എഫ് സി യിലേയ്ക്ക് ധാന്യം എത്തിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തും. ഇ‑കാർഡ് സംവിധാനത്തിലേയ്ക്ക് ഉടൻതന്നെ റേഷൻ വിതരണ രംഗം മാറുമെന്നും അതിന്റെ സാമ്പിൾ തയ്യാറായി വരികയാണെന്നും മന്ത്രി പറഞ്ഞു.
English Summary: Install CCTVs in godowns in the state will soon begin — P. Thilothaman
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.