September 29, 2022 Thursday

Related news

February 15, 2022
May 16, 2021
May 10, 2021
May 2, 2021
May 2, 2021
April 2, 2021
March 30, 2021
March 28, 2021
March 19, 2021
March 19, 2021

തൊഴിലാളി ക്ഷാമം ഹൈറേഞ്ചിലെ ഏലം മേഖലയെ പ്രതിസന്ധിയിലാക്കി; മന്ത്രി എം എം മണി

Janayugom Webdesk
നെടുങ്കണ്ടം
September 12, 2020 8:11 pm

ഹൈറേഞ്ചിലെ ഏലം മേഖല കടുത്ത പ്രതിസന്ധിയിലെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. കേരളവും തമിഴ്നാടും കൂടിയാലോചിച്ച് തൊഴിലാളികളെ തോട്ടം മേഖലയില്‍ എത്തിയ്ക്കുന്നതിന് നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. കോവിഡ് പ്രതിസന്ധി ആയതോടെ ഇടുക്കിയിലെ ഏലതോട്ടം മേഖല കടുത്ത വെല്ലുവിളികളാണ് നേരിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കൃഷിയിടങ്ങളില്‍ ജോലിയ്ക്ക് ആളെ കിട്ടാനില്ല. പതിമൂവായിരത്തിലധികം തമിഴ് തൊഴിലാളികളാണ് മുന്‍പ് ജില്ലയില്‍ എത്തിയിരുന്നത്. തോട്ടം മേഖലയില്‍ ജോലി ചെയ്തിരുന്ന നല്ലൊരു ശതമാനം തൊഴിലാളികള്‍ തമിഴ്നാട്ടില്‍ നിന്നുമാണ് എത്തിയിരുന്നത്.ഇവരുടെ അഭാവം തോട്ടം മേഖലയുടെ നില്‍പ്പിനെ ബാധിച്ചതായും മന്ത്രി അഭിപ്രായപ്പെട്ടു. കോവിഡ് പരിശോധന നടത്തി ഇവരെ ജോലിയ്ക്കായി എത്തിയ്ക്കുന്നതിന് ഇരു സംസ്ഥാനങ്ങളും കൂടി ആലോചിച്ച് പദ്ധതി തയ്യാറാക്കണമെന്നും നെടുങ്കണ്ടം മീഡിയാ സെന്ററില്‍ മാധ്യമ പ്രവര്‍ത്തകരോട് മന്ത്രി വ്യക്തമാക്കി.

Eng­lish sum­ma­ry: Insuf­fi­cient work­ers for Elam Cultivation

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.