മുഹമ്മദ് നബിയെ നിന്ദിച്ചുള്ള പരാമര്‍ശത്തില്‍ വിവിധ നഗരങ്ങളില്‍ വന്‍ പ്രതിഷേധം. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലും സഹാരന്‍പൂരിലും കൊല്‍ക്കത്തയിലും ഹൈദരാബാദിലും ജമ്മു കശ്മീരിലും ഇസ്‌ലാം മതവിശ്വാസികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി വക്താക്കളായ നുപുര്‍ ശര്‍മയെയും നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രക്ഷോഭം.
ഇന്ത്യയിലെ ഏറ്റവും വലിയ പള്ളികളിലൊന്നായ ഡല്‍ഹി ജുമാ മസ്ജിദിന് പുറത്ത് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് പ്രക്ഷോഭം ആരംഭിച്ചത്. യുപിയില്‍ മൊറാദാബാദ്, കാന്‍പുര്‍, ലഖ്നൗ, ഫിറോസാബാദ് തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പ്രയാഗ് രാജില്‍ പൊലീസിനെതിരെ കല്ലേറുണ്ടായി. സഹാരന്‍പുരില്‍ 21 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപമാണ് വന്‍ പ്രതിഷേധം നടന്നത്. കൊല്‍ക്കത്തയില്‍ ആയിരക്കണക്കിനാളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു. പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തു. ലുധിയാന, അഹമ്മദാബാദ്, നവിമുംബൈ, ശ്രീനഗര്‍ തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി. പ്രവാചക നിന്ദയെ അനുകൂലിച്ച് ഏതാനും ബിജെപി നേതാക്കള്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് ജമ്മുവിലെ ഭാദേര്‍വയില്‍ സംഘര്‍ഷമുണ്ടായി. ഇതോടെ പ്രധാന നഗരങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഭാദേര്‍വയിലെ ഒരു പള്ളിയില്‍ പ്രസംഗവും പ്രതിഷേധവും നടന്നിരുന്നു. തുടര്‍ന്ന് ഇരുസമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് വഴിവയ്ക്കുകയായിരുന്നു.
ഗ്യാൻവാപി വിഷയവുമായി ബന്ധപ്പെട്ട് ടൈംസ് നൗ ചാനലിൽ നടന്ന ചർച്ചയിലായിരുന്നു ബിജെപി ദേശീയ വക്താവ് നുപുർ ശർമയുടെ അപകീർത്തികരമായ പരാമർശം. സംഭവത്തിൽ ഡല്‍ഹിയിലും ഹൈദരാബാദിലും മുംബൈയിലും അടക്കം ഇവര്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ കേസെടുത്തിട്ടുണ്ട്. ട്വിറ്ററിലായിരുന്നു നവീന്‍ ജിന്‍ഡാലിന്റെ വിവാദ പ്രസ്താവന. വിവാദ പരാമർശത്തില്‍ വിവിധ മുസ്‌ലിം രാജ്യങ്ങള്‍ ഇന്ത്യയെ പ്രതിഷേധം അറിയിച്ചിരുന്നു. ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യൻ ഉല്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളുമുണ്ടായി. ഇതോടെ നുപുർ ശർമയ്‌ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. നുപുർ ശർമയെയും ഡൽഹി ഘടകം മീഡിയാ വിഭാഗം മേധാവി നവീൻ കുമാർ ജിൻഡാലിനെയും സസ്‌പെൻഡ് ചെയ്തതായി ബിജെപി നേതൃത്വം അറിയിച്ചിരുന്നു. പാര്‍ട്ടി നടപടിക്ക് പിന്നാലെ നുപുർ ശർമ മാപ്പ് പറയുകയും ചെയ്തിരുന്നു.
English Summary: Insult to the Prophet: Arrest of BJP leaders: Massive protests in various cities
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.