3 November 2024, Sunday
KSFE Galaxy Chits Banner 2

Related news

September 28, 2024
May 14, 2024
April 26, 2024
April 23, 2024
April 17, 2024
March 18, 2024
February 25, 2024
September 14, 2023
January 15, 2023
November 9, 2022

കെ കെ ശൈലജയ്ക്കും, മഞ്ജുവാര്യര്‍ക്കുമെതിരായ അധിക്ഷേപം; ആര്‍എംപി നേതാവ് ഹരിഹരനെതിരെ പൊലീസ് അന്വേഷണം തുടങ്ങി

Janayugom Webdesk
തിരുവനന്തപുരം
May 14, 2024 12:54 pm

കെ കെ ശൈലജയ്ക്കും, നടി മഞ്ജുവാര്യര്‍ക്കുമെതിരായ സ്ത്രീ വിരുദ്ധ ലൈംഗിക അധിക്ഷേപത്തില്‍ ആര്‍എംപി നേതാവ് കെ എസ് ഹരിഹരനെതിരെ പൊലീസ് അന്വേഷണം തുടങ്ങി. സ്ത്രീത്വത്തെ അപമാനിച്ചതിനും, ബോധപൂര്‍വം ലഹളയുണ്ടാക്കാന്‍ ശ്രമിച്ചതിനുമാണ് വടകര പൊലീസ് കേസെടുത്തത്. വടകരയില യുഡിഎഫ് പൊതു യോഗത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് അന്വേഷണം. ഇതിന്റെ വീഡിയോ ഉള്‍പ്പെടെ ശേഖരിച്ചിട്ടുണ്ടയ പ്രാഥമിക അന്വേഷണത്തിനുശേഷം ഹരിഹരന്റെ മൊഴിയെടുക്കും .

ശൈലജ ടീച്ചറുടെ പോൺ വീഡിയോ ഉണ്ടാക്കി എന്നാണ്‌ സിപിഐ (എം)കാര്‍ പ്രചരിപ്പിക്കുന്നത്‌. ആരെങ്കിലും ഉണ്ടാക്കുമോ അവരുടെ പോൺ വീഡിയോ? മഞ്ജു വാര്യരുടെ പോൺ വീഡിയോ ഉണ്ടാക്കിയെന്ന്‌ കേട്ടാൽ മനസ്സിലാകും’ എന്നായിരുന്നു ഹരിഹരന്റെ പരാമർശം.ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ പുഷ്‌പജയാണ്‌ വടകര പൊലീസിൽ പരാതിനൽകിയത്‌. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക്‌ കമ്മിറ്റി വടകര റൂറൽ എസ്‌പി ഡോ. അർവിന്ദ്‌ സുകുമാറിനും പരാതിനൽകി.

രണ്ടും സമാന പരാതിയായതിനാൽ വടകര പൊലീസ്‌ എടുത്ത കേസിലാണ്‌ അന്വേഷണം. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി എസ്‌ സനോജ്‌ തിരുവനന്തപുരത്ത്‌ ഡിജിപിക്കും പരാതിനൽകിയിട്ടുണ്ട്‌.

Eng­lish Summary:
Insults against KK Shaila­ja and Man­ju War­ri­er; Police have start­ed inves­ti­ga­tion against RMP leader Hariharan

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.