Web Desk

തിരുവനന്തപുരം

October 26, 2020, 7:58 pm

പൊലീസുകാർക്കും കുടുംബങ്ങൾക്കും ഇൻഷൂറൻസ് പരിരക്ഷ; കെയർ പ്ലസ് പദ്ധതി മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും

Janayugom Online

സംസ്ഥാനത്തെ മുഴുവൻ പൊലീസുകാർക്കും കുടുംബങ്ങൾക്കുമായി ആരോഗ്യ ഇൻഷൂറൻസ് പരിരക്ഷ വരുന്നു. കെയർ പ്ലസ് പദ്ധതി മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. പൊലീസ് സഹകരണ സംഘമാണ് ചികിത്സാ സഹായ പദ്ധതി നടപ്പാക്കുന്നത്.

ഡിജിപി മുതല്‍ താഴെ തട്ടിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പദ്ധതിയില്‍ അംഗമാവാന്‍ സാധിക്കും. ഇതിനായി ഉദ്യോഗസ്ഥര്‍ പ്രതിവര്‍ഷം 3600 രൂപ അടയ്ക്കണം. ഒറ്റ തവണയായോ തവണകളായോ പെെസ അടച്ചുതീര്‍ക്കാം. ഇങ്ങനെ കെയര്‍ പ്ലസ് പദ്ധതിയില്‍ അംഗമാവുന്ന പൊലീസുകാര്‍ക്കും കുടുംബത്തിനും മൂന്ന് ലക്ഷം രൂപ വരെയുള്ള ചികിത്സ ചിലവ് ലഭ്യമാകും.

പദ്ധതിയുടെ ആനുകൂല്യം ഇരുപതിലധികം ബെഡുള്ള ആംഗീകൃത ആശുപത്രിയില്‍ നിന്നും ലഭിക്കും.

Eng­lish sum­ma­ry: Insur­ance for police offi­cers and families

You may also like this video: