12 July 2025, Saturday
KSFE Galaxy Chits Banner 2

Related news

July 6, 2025
June 1, 2025
May 10, 2025
April 8, 2025
January 31, 2025
January 19, 2025
January 5, 2025
December 21, 2024
December 6, 2024
October 21, 2024

പശുക്കൾക്ക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കും: മന്ത്രി ജെ ചിഞ്ചുറാണി

Janayugom Webdesk
തിരുവനന്തപുരം
June 1, 2025 11:06 pm

സംസ്ഥാനത്തെ എല്ലാ പശുക്കളെയും ഇൻഷുർ ചെയ്യുക എന്ന ലക്ഷ്യത്തോടെ സമഗ്ര ഇൻഷുറൻസ് പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഒരുങ്ങുകയാണെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി. ലോക ക്ഷീര ദിനാചരണത്തിന്റെയും അന്താരാഷ്ട്ര സഹകരണ വർഷാചാരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മൃഗചികിത്സാസേവനം ഉറപ്പുവരുത്തുന്നതിനായി എല്ലാ ബ്ലോക്ക് പഞ്ചായത്തിലും വാഹനം കൊടുക്കുന്ന പദ്ധതി ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. മൊബൈൽ സർജറി യൂണിറ്റുകൾ, വെറ്ററിനറി ആംബുലൻസുകൾ എന്നിവ എല്ലാ ബ്ലോക്ക് പഞ്ചായത്തുകൾക്കും ലഭ്യമാക്കുന്നു. 1962 എന്ന ഹെൽപ് ലൈൻ നമ്പറിൽ വിളിച്ചാൽ വെറ്ററിനറി ഡോക്ടറുടെ സേവനവും വാഹനവും മരുന്നും ക്ഷീരകർഷകർക്ക് ലഭ്യമാകും. പശുക്കളുടെ ചികിത്സയ്ക്കായി ഓൺലൈനായി ഒപി ടിക്കറ്റ് എടുക്കുന്ന സംവിധാനം എല്ലാ ജില്ലകളിലും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ഫോക്കസ് ബ്ലോക്കുകൾ കേന്ദ്രീകരിച്ച് പദ്ധതികൾ സംഘടിപ്പിച്ച് ക്ഷീര വികസനം സാധ്യമാക്കുക എന്നതാണ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതിനായി ഒട്ടേറെ നൂതന പദ്ധതികൾ നടപ്പിലാക്കുന്നു. കേരളത്തിൽ വകുപ്പിനെക്കാൾ കൂടുതൽ തുക ചെലവഴിക്കുന്നത് ത്രിതല പഞ്ചായത്തുകളാണ് എന്നത് അഭിമാനകരമാണെന്നും മന്ത്രി പറഞ്ഞു. ക്ഷീര ദിനാചരണത്തോടനുബന്ധിച്ച് ക്ഷീരകർഷക വിജയഗാഥ, ക്ഷീരമേഖലയിലെ നൂതന പദ്ധതികൾ, ക്ഷീരമേഖലയിലെ വായ്പാ പദ്ധതികൾ എന്നീ വിഷയങ്ങളിൽ ശില്പശാല സംഘടിപ്പിച്ചു.

കേരള ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി പി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, മിൽമ ചെയർമാൻ കെ എസ് മണി, മേഖലാ യൂണിയൻ അധ്യക്ഷരായ മണി വിശ്വനാഥ് (തിരുവനന്തപുരം), സി എൻ വത്സലൻ പിള്ള (എറണാകുളം), ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി പി മുരളി തുടങ്ങിയവർ പങ്കെടുത്തു. ക്ഷീരവികസന വകുപ്പിന്റെ വർത്തമാനപത്രിക ക്ഷീരപഥം മന്ത്രി ജെ ചിഞ്ചുറാണി പ്രകാശനം ചെയ്തു.

Kerala State - Students Savings Scheme

TOP NEWS

July 12, 2025
July 12, 2025
July 12, 2025
July 12, 2025
July 12, 2025
July 12, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.