വ്യോമതാവളങ്ങൾക്ക്  നേരെ ഭീകരാക്രമണമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്

Web Desk
Posted on May 17, 2019, 11:16 am
വ്യോമതാവളങ്ങൾക്ക്  നേരെ ഭീകരാക്രമണമുണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് ശ്രീനഗര്‍, അവന്തിപ്പോറ എന്നിവിടങ്ങളിലെ വ്യോമസേനാ താവളങ്ങളുടെ സുരക്ഷ ശക്തമാക്കി.
കഴിഞ്ഞ ദിവസം പുല്‍വാമയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. സംഭവത്തില്‍ മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരാക്രമണ മുന്നറിയിപ്പ് വന്നിരിക്കുന്നത്.
പുല്‍വാമയ്ക്ക് പുറമെ ഷോപിയാനിലും ഭീകരരുമായി സുരക്ഷാ സേന ഏറ്റുമുട്ടിയിരുന്നു. മൂന്ന് ഹിസ്ബുള്‍ ഭീകരരെയാണ് ഏറ്റുമുട്ടലില്‍ വധിച്ചത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഒരു ജവാന്‍ വെള്ളിയാഴ്ച ആശുപത്രിയില്‍ ചികിത്സക്കിടെ മരിച്ചിരുന്നു.