18 April 2024, Thursday

Related news

April 2, 2024
March 30, 2024
March 22, 2024
March 4, 2024
March 4, 2024
February 21, 2024
February 19, 2024
February 13, 2024
February 13, 2024
February 11, 2024

ആഘോഷ വേദികളിൽ ഭീകരാക്രമണമുണ്ടാകുമെന്ന് ഭീഷണി: സുരക്ഷ വർധിപ്പിച്ച് ഡൽഹി പൊലീസ്

Janayugom Webdesk
ന്യൂഡല്‍ഹി
October 10, 2021 11:29 am

രാജ്യ തലസ്ഥാനത്ത് ഭീകരാക്രമണ ഭീഷണി ഉണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്. ദസറ ഉൾപ്പെടെയുള്ള ഉത്സവകാലത്ത് ആക്രമണം ഉണ്ടായേക്കും എന്നായിരുന്നു രഹസ്യ വിവരം.

നഗരത്തിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയതായി ഡൽഹി പൊലീസ് കമ്മിഷണർ രാകേഷ് അസ്താന അറിയിച്ചു. പ്രാദേശിക സഹായം ലഭിക്കാതെ ആക്രമണം നടത്താൻ സാധിക്കില്ല, അതുകൊണ്ടുതന്നെ ഭീകരാക്രമണം തടയാൻ പൊതുജനങ്ങളുടെ സഹായം തേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പെട്രോൾ പമ്പുകൾ, പാർക്കിംഗ് ഗ്രൗണ്ട് എന്നിവ കേന്ദ്രീകരിച്ചും സുരക്ഷ ശക്തമാക്കിയിട്ടുണ്ട് . ഇന്നലെ ചേർന്ന പോലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലാണ് രാകേഷ് അസ്താന ഇക്കാര്യം വ്യക്തമാക്കിയത്.
eng­lish summary;Intelligence report on ter­ror­ist threat in Delhi
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.