Web Desk

തിരുവനന്തപുരം

July 15, 2021, 10:14 pm

കോവിഡ് ബാധിതരെ കണ്ടെത്താന്‍ ഊർജിത പരിശോധനാ യജ്ഞം

Janayugom Online

സംസ്ഥാനത്ത് കോവിഡ് ബാധിതരെ വേഗത്തിൽ കണ്ടെത്തി പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ ഊർജിത പരിശോധനാ യജ്ഞം ആരംഭിച്ചു. ഇന്നും പരിശോധന തുടരും. പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവരും രോഗസാധ്യതയുള്ളവരും കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പർക്കത്തിലുള്ള എല്ലാവരും ഊർജിത പരിശോധനാ യജ്ഞത്തിൽ പങ്കെടുത്ത് പരിശോധന നടത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് അഭ്യർത്ഥിച്ചു.

രോഗലക്ഷണങ്ങളുള്ളവരും രോഗികളുമായി സമ്പർക്കമുണ്ടായവരും നിർബന്ധമായും പരിശോധനയിൽ പങ്കെടുക്കണം. ശ്വാസകോശ സംബന്ധമായതും ഗുരുതര രോഗമുള്ളവരുമായ എല്ലാവരും പരിശോധന നടത്തി കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തണം. രണ്ട് ദിവസങ്ങളിലായി 3.75 ലക്ഷം പരിശോധനകളാണ് നടത്തുന്നത്. നിലവിലെ പരിശോധനാ കേന്ദ്രങ്ങളിൽ നിന്നും മൊബൈൽ ലാബുകളിൽ നിന്നും പരിശോധന നടത്താവുന്നതാണ്. ഇതുകൂടാതെ പ്രത്യേക സ്ഥലങ്ങളിലുള്ള ടെസ്റ്റിംഗ് ക്യാമ്പുകളിലും പങ്കെടുക്കാം. സംശയങ്ങൾക്ക് തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരെയോ ദിശ 104, 1056 എന്നീ നമ്പരുകളിലോ ബന്ധപ്പെടാം.

കോവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗവ്യാപനം കുറയ്ക്കുന്നതിനും കോവിഡിന് മുമ്പുള്ള സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനും വേണ്ടിയാണ് ഊർജിത പരിശോധനാ യജ്ഞം സംഘടിപ്പിക്കുന്നത്. ആന്റിജൻ, ആർടിപിസിആർ പരിശോധനകളാണ് നടത്തുന്നത്.

Eng­lish sum­ma­ry; Inten­sive screen­ing to find covid victims

You may also like this video;